കാജല്‍ അഗർവാളിന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി കൂട്ടുകാർ

0
457
Kajal-wedding
Kajal-wedding

തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത. സിനിമാ ലോകത്തു  ഏറെ ശ്രദ്ധ നേടിയ വാര്‍ത്തയാണ്.ആരാധകരും ആകാംഷയുടെ മുൾമുനയിലാണ്. ഇന്നലെ വ്യവസായിയായ ഗൗതം കിച്ച്‌‍ലുവുമായി ഈ മാസം 30 നാണ് മുംബൈയില്‍ വച്ച്‌ വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്. കാജല്‍ തന്നെയാണ് തന്‍റെ സോഷ്യല്‍മീഡിയയിലൂടെ ഇത് അറിയിച്ചത്. ഇപ്പോഴിതാ കാജലിന്‍റെ ബാച്ചിലറേറ്റ് പാര്‍ട്ടി ആഘോഷ ചിത്രങ്ങള്‍ വൈറലാകുകയാണ്.

kajal-agarwal
kajal-agarwal

സോഷ്യൽ മീഡിയയിൽ സഹോദരി നിഷ അഗര്‍വാളാണ് ഇത് പങ്കുവച്ചിരിക്കുന്നത്. അതേസമയം ഈ കൊവിഡ് കാലത്ത് തന്‍റെ ജീവിതത്തിലേക്ക് ഒരു പ്രകാശം വരികയാണ്, ഒരുമിച്ച്‌ ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ത്രില്ലിലാണെന്നും വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്നും കുറിച്ച്‌ ഇന്നലെ പങ്കു വച്ച ഐ സെഡ് യെസ് എന്ന് കുറിച്ചുകൊണ്ട് കാജല്‍ വിവാഹ പ്രഖ്യാപന കുറിപ്പ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്.

Kajal
Kajal

മാത്രമല്ല വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി എത്തിയതോടെ താരത്തിന്‍റെ ആരാധകര്‍ ആവേശത്തിലാണ്. കറുത്ത വസ്ത്രമണിഞ്ഞ് മുയല്‍ ചെവിയുടെ മാതൃക തലയില്‍ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജല്‍ പാര്‍ട്ടിയില്‍ അണിഞ്ഞൊരുങ്ങിയിരുന്നത്. നിഷ പങ്കുവെച്ചിരുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ മൈ സ്വീറ്റ് ലിറ്റില്‍ ബണ്ണി എന്ന് കുറിച്ചുകൊണ്ട് കാജലും എത്തിയിട്ടുണ്ട്. കൂടാതെ വിവാഹശേഷവും താന്‍ സിനിമയില്‍ അഭിനയിക്കുന്നതായിരിക്കുമെന്നും വിവാഹ പ്രഖ്യാപനത്തോടൊപ്പം തന്നെ വ്യക്തമാക്കിയിരുന്നു.