സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയിരുന്നു ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഓര്‍ഡിനന്‍സ് ആണ് പുതുക്കിയിറക്കിയത് എന്നാൽ സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മുമ്ബ് പിടിച്ച ശമ്ബളം ഏപ്രില്‍ മുതല്‍ പി എഫില്‍ ലയിപ്പിക്കാനും തീരുമാനമായി.
പ്രളയത്തിന് ശേഷം കൊവിഡ് പ്രതിസന്ധി വന്നതോടെയാണ് ശമ്ബളം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.അതേസമയം,തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രസിദ്ധികരിച്ചു.വാഹന റാലിയില്‍ മൂന്ന് വാഹനങ്ങള്‍ മാത്രമേ പാടുള്ളൂ, കൊട്ടിക്കലാശവും ജാഥകളും ഉണ്ടാകില്ല,ഹാരം ,പൂച്ചെണ്ട് എന്നിവ അനുവദിക്കില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയ വഴിയുള്ള സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം കിട്ടാവുന്ന കേസുകള്‍ മാത്രമേ പ്രതികള്‍ക്കെതിരെ ചുമത്താനാകൂ.