പിഞ്ചു കുഞ്ഞിനെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് കൊന്ന അമ്മ അറസ്റ്റില്‍

0
336
Baby.p

ഇംഗ്ലണ്ടിലെ ബ്രൈട്ടണില്‍ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത് . ഇരുപതു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് കൊന്ന സംഭവത്തില്‍ പതിനെട്ടുകാരിയായ അമ്മ അറസ്റ്റില്‍. കുഞ്ഞിനെ ആറു ദിവസം ഫ്ലാറ്റില്‍ തനിച്ചാക്കി ഇവര്‍ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്.

പതിനെട്ടുകാരിയായ വെര്‍ഫി കുഡിയാണ് വിവാദനായികയായ അമ്മ. മകള്‍ അസിയാ മരിച്ചതിനെ തുടര്‍ന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ബ്രൈട്ടണിലെ ഇസ് ലിങ് വേര്‍ഡ് റോഡിലുള്ള ഫ്ലാറ്റില്‍ നിന്ന് 2019 ഡിസംബര്‍ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയില്‍ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച്‌ ആയിരുന്നു യാത്ര. എന്നാല്‍, ഡിസംബര്‍ 11 വരെ ഇവര്‍ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകള്‍ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു.

Baby...
Baby…

കുഞ്ഞിനെ ബ്രൈട്ടണിലെ റോയല്‍ അലക്സാന്‍ഡ്രയിലെ ശിശുക്കളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും തുടര്‍ന്നുള്ള ഫോറന്‍സിക് പരിശോധനയിലും കുഞ്ഞ് അസിയാ മരിച്ചത് അമ്മയുടെ അവഗണന മൂലമാണെന്ന് കണ്ടെത്തി.