പലിശയില്ലാത്ത കേരള സർക്കാർ ലോൺ പദ്ധതി, ചെറിയ ബിസ്സിനെസ്സ് സംരംഭം തുടങ്ങാൻ 50000 രൂപ വരെ ലഭിക്കും

0
396
loan.image
loan.image

സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാരിൽ നിന്നും പലിശ രഹിത വായ്പ ലഭ്യമാക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. സാധാരണയായി ഒരു ചെറിയ സംരംഭം തുടങ്ങണമെങ്കിൽ പോലും സാമ്പത്തിക സഹായങ്ങൾ ബാങ്കിൽ നിന്നും മറ്റും ലഭിക്കുന്നതിന് ഈടോ, ജാമ്യമോ നൽകേണ്ടി വരുകയോ, അതുകൂടാതെ പലിശയായി ഒരു വലിയ തുക നൽകേണ്ടി വരികയും ചെയ്യുന്നു.സംരംഭങ്ങൾ തുടങ്ങുന്നതിന് നിലവിൽ സർക്കാറിൽനിന്ന് തന്നെ വിവിധ വായ്പാ പദ്ധതികൾ ലഭിക്കുന്നുണ്ട് എങ്കിൽ കൂടിയും പലിശയിനത്തിൽ തുക ഈടാക്കുന്നതാണ്.

ഈ ഒരു അവസരത്തിൽ ഒരു ചെറുകിട സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് പലിശ രഹിത വായ്പയായി സംസ്ഥാന സർക്കാരിൽ നിന്നും 50,000 രൂപ വരെ വായ്പയായി ലഭിക്കുന്നതാണ്.കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്റ്റർ ചെയ്ത ഏതൊരു വ്യക്തിക്കും ലോണിനായി അപേക്ഷിക്കാവുന്നതാണ്ചെറിയ തൈയ്യൽ യൂണിറ്റുകൾ,ബേക്കറി, സ്റ്റേഷനറി ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, എന്നിങ്ങിനെ കുറഞ്ഞ മുതൽ മുടക്കിൽ സ്വന്തമായോ ഗ്രൂപ്പ് ആയോ സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്.

ഇത്തരത്തിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതാത് ജില്ലകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസുകൾ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.പലിശരഹിത വായ്പയിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.