സ്വന്തം ഭാര്യയെ മാനസിക രോഗിയെന്ന് ആരോപിച്ച്‌ കക്കൂസില്‍ പൂട്ടിയിട്ടത് ഒരുവര്‍ഷം

0
312
Wife

ഹരിയായനയിലെ റിഷ്‌പൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരുവര്‍ഷത്തിലേറെയായി ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിട്ടിരുന്ന യുവതിയെ രക്ഷപ്പെടുത്തി..മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ കക്കൂസില്‍ പൂട്ടിയിട്ടിരുന്നത്.ആവശ്യത്തിന് ഭക്ഷണംപോലും നല്‍കിയിരുന്നില്ല.

Mental
Mental

വിവരമറിഞ്ഞെത്തിയ സന്നദ്ധപ്രവര്‍ത്തകരാണ് യുവതിയെ രക്ഷപ്പടുത്തിയത് അവരെത്തുമ്പോൾ വിസര്‍ജ്യങ്ങള്‍ക്ക് നടുവിലായിരുന്നു യുവതി.തീര്‍ത്തും അവശയായ യുവതി ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി എന്നാണ് പൊലീസ് പറയുന്നത്. ഏറെ സമയമെടുത്ത് കുളിപ്പിച്ച്‌ വൃത്തിയാക്കിയശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് സംസാരത്തില്‍ വ്യക്തമായെന്നാണ് സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നത്.

Love

വൈദ്യപരിശോധയ്ക്കുശേഷമേ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനാവൂ എന്നും അവര്‍ വ്യക്തമാക്കി.എന്നാല്‍ യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പലഡോക്ടര്‍മാരെ കാണിച്ചിട്ടും ഫലമില്ലാതെ വന്നതോടെയാണ് കക്കൂസില്‍ പൂട്ടിയിട്ടതെന്നുമാണ് ഭര്‍ത്താവ് പറയുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ചു.