ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ ശാലു മേനോന്റെ ലക്ഷ്യം എന്തായിരുന്നു ?

0
342
Shalu-Menon.jp
Shalu-Menon.jp

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോൻ സിനിമയിലായാലും സീരിയലിലായാലും തന്റേതായ  ശൈലിയുള്ള താരമാണ്.നൃത്തത്തെ ജീവനു തുല്യം കാണുന്ന ശാലു സ്വന്തമായി ‘ജയകേരള സ്കൂൾ ഓഫ് പേർഫോമിംഗ് ആർട്സ്’ എന്ന നൃത്തവിദ്യാലയം നടത്തിവരുന്നു.വിവാഹത്തിന് ശേഷം സീരിയലും നൃത്ത വിദ്യാലയവുമായി സജീവമാണ്.  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തിയത്.

Shalu Menon.new

പ്രേക്ഷകരുടെ ഇഷ്ട നായികയായിരുന്നു ശാലു മേനോനും ഒരു കേസില്‍ കുടുങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് നടി ശാലു മേനോന്‍ അറസ്റ്റിലായത്. ശാലു മേനോനും ബിജു രാധകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടായിരുന്നു പരാതി വന്നത്.

ശാലു മേനോന് ജയിലില്‍ പോകേണ്ട വരെ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ആ നാളുകള്‍ പുതിയ പാഠം നല്‍കിയെന്ന് പറയുകയാണ് ശാലു മേനോന്‍. സിനിമയില്‍ മാത്രം കണ്ടിരുന്ന ജയില്‍ എന്താണെന്നും അവിടെ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ഉണ്ടായിരുന്ന ഏകലക്ഷ്യത്തെ കുറിച്ചുമൊക്കെ ശാലു സംസാരിച്ചിരിക്കുകയാണ്.

Shalu Menon.p

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കി പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിച്ചുള്ളൂ. നാല്‍പ്പത്തിഒന്പത്  ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്.

Shalu Menon
Shalu Menon

അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം..’ എന്നുമാണ് ശാലു പറയുന്നത്.