ടെലിവിഷൻ അവതാരിക രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു, വിശേഷങ്ങള്‍ പങ്കുവെച്ച് താരം

0
475
Ranjini-Haridas.j
Ranjini-Haridas.j

മലയാളം ടെലിവിഷന്‍ അവതാരകരില്‍ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു എപ്പോഴും ഒരു പടി മുമ്പിലുള്ള അവതാരികയുടെ പ്രതിഫലമെത്രെയെന്നോ.ഒരു കോടി രൂപ.താര മൂല്യത്തിന്റെ കാര്യത്തിലും രഞ്ജിനി മുന്നിലാണ്.

Ranjini Haridas
Ranjini Haridas

രഞ്ജിനി അവതാരികയായി ഉണ്ടെങ്കില്‍ പരിപാടി കൊഴുക്കുമെന്നുറപ്പാണ്.ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ ലഭിച്ചു.ചൈനാടൗൺ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി.

Ranjini Haridas.jp
Ranjini Haridas.jp

ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച് പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ വൈറലാവുന്നത്. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത വിധത്തില്‍ സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിലാണ് രഞ്ജിനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു.