ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പില്‍ നിന്നാണ് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നില്‍ രണ്ടിന്റെയും ഉത്ഭവമെന്ന് ഗവേഷകര്‍ പറയുന്നു. കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്‌പെഡ് വിഭാഗത്തില്‍പ്പെട്ടവര്‍ ആണ്. ശാസ്ത്രപ്രസിദ്ധീകരണമായ സയന്‍സ് മാഗസിനിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പർക്കചരിത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷക സംഘം പഠനം നടത്തിയത്. കോവിഡ് വ്യാപനം സംബന്ധിച്ച് ഒരു വികസ്വര രാജ്യത്തെ ഇത്തരത്തിലൊരു പഠനം നടത്തുന്നത് ഇതാദ്യമാണ്. ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയിടങ്ങളില്‍ നിന്നാണ് കോവിഡിനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ വന്നിട്ടുള്ളത്.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലുമാണ് കേസുകള്‍ കൂടി വരുന്നതെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയ രമണന്‍ ലക്ഷ്മിനാരായണ്‍ (ഡയറക്ടര്‍- സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ്, എക്കണോമിക്സ് ആന്‍ഡ് പോളിസി) പറഞ്ഞു. ഈ രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് തടസങ്ങള്‍ കൂടുതലാണ്. കൂടാതെ ഗുരുതരമായി രോഗബാധിതരാകാനും കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു