വൃക്ക തകരാറിലാണെന്ന് എങ്ങനെ കണ്ടുപിടിക്കാം ?

0
489
Kidney.image
Kidney.image

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുന്‍പ് വൃക്ക തകരാറിലായതിന്റെ കുടുംബ ചരിത്രം എന്നിവ കാരണം വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നു.

Kidney
Kidney

ഇക്കാലത്ത് ആളുകള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വൃക്കരോഗം. എന്നാല്‍ അതിന്റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല, അതിനാല്‍ തന്നെ, ഈ പ്രശ്നം ബാധിച്ചവരില്‍ 10 ശതമാനം ആളുകള്‍ക്ക് മാത്രമേ ഇത് ഉള്ളൂവെന്ന് തിരിച്ചറിയാന്‍ കഴിയൂ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും മുന്‍പ് വൃക്ക തകരാറിലായതിന്റെ കുടുംബ ചരിത്രം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നു.എന്നാല്‍ അടയാളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൃക്കരോഗങ്ങള്‍ നേരത്തെ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാം.

വൃക്കകളുടെ പ്രവര്‍ത്തനത്തിലെ അസാധാരണതകള്‍ രക്തത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.ഇത് ആളുകളെ ക്ഷീണിതരാക്കുകയും ഊര്‍ജ്ജക്കുറവിന് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, അവര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയില്ല. നിങ്ങളുടെ മൂത്രത്തിലൂടെ ധാരാളം പ്രോട്ടീന്‍ പുറത്തേക്ക് കളയുമ്ബോള്‍, നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും വീക്കം കാണപ്പെടുന്നു.ആല്‍ബുമിന്‍ കൂടുതലാകുന്ന അവസ്ഥയില്‍ കിഡ്‌നിയുടെഅവസ്ഥ കൂടുതല്‍ മോശമാകും.

Kidney...
Kidney…

രക്തത്തിലെ പ്രോട്ടീന്‍ മൂത്രത്തിലൂടെ പുറത്തു പോയികുറയുമ്ബോള്‍ സോഡിയം കൂടുതലാകും. സോഡിയം കൂടുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിയ്ക്കും. വരണ്ടതും, ചൊറിച്ചില്‍ അനുഭവപ്പെടുന്നതുമായ ചര്‍മ്മം വൃക്ക സംബന്ധമായ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.വൃക്കയിലെ അനുചിതമായ ശുദ്ധീകരണം കാരണം, രക്തത്തില്‍ പ്രധാനപ്പെട്ട പോഷകങ്ങള്‍ ഇല്ലാതാവുകയും, ഇത് ചര്‍മ്മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക് കൂടെക്കൂടെ, പ്രത്യേകിച്ച്‌ രാത്രിയില്‍, മൂത്രമൊഴിക്കുവാന്‍ തോന്നുന്നുണ്ടെങ്കില്‍, വൃക്കയിലെ ശുദ്ധീകരണ സംവിധാനം കേടായതിന്റെയും വൃക്കരോഗത്തിന്റെ ലക്ഷണവുമായിരിക്കാം. ആരോഗ്യമുള്ള വൃക്കകള്‍ രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ അരിച്ചെടുക്കുമ്പോൾ  ശരീരത്തില്‍ ചുവന്ന രക്താണുക്കളെ സൂക്ഷിക്കുന്നു.

Kidney2
Kidney2

കേടായ വൃക്കയ്ക്ക് അവ ശരിയായി ശുദ്ധീകരിച്ച്‌ എടുക്കുവാന്‍ കഴിയില്ല, കൂടാതെ രക്താണുക്കള്‍ മൂത്രത്തിലേക്ക് ഒഴുകാനും തുടങ്ങും. മൂത്രമൊഴിക്കുമ്പോൾ, മൂത്രത്തില്‍ അമിതമായ കുമിളകളുണ്ടെങ്കില്‍, അത് ടോയിലറ്റില്‍ നിന്ന് പോകാനായി പലതവണ ഫ്ലഷ്‌ ചെയ്യേണ്ടതുണ്ടെങ്കില്‍, ഇത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്, കാരണം ഇത് മൂത്രത്തിലെ പ്രോട്ടീനിനെ ആണ് സൂചിപ്പിക്കുന്നത്.