നിങ്ങളുടെ തലമുടിക്ക് യോജിക്കുന്ന തരത്തിലുള്ള ഷാംപൂ ഏതാണ് ?

0
428
Hair.Shampoo
Hair.Shampoo

മിക്ക വ്യക്തികളും തലമുടി നല്ല രീതിയിലാണ് സംരക്ഷിക്കുന്നത്.പല സമൂഹങ്ങളിലും ഉള്ളവർ  ഇത് സൗന്ദര്യത്തിന്റെ ലക്ഷണമായിയാണ് കാണുന്നത്  . തലമുടി വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നത് സർവ സാധാരണമാണ്. മനുഷ്യരിൽ ഒരു മാസത്തിൽ അര ഇഞ്ചാണ് തലയിലെ മുടി വളരുന്നത്. മുടിയുടെ വളർച്ച ഒരു ദിവസത്തിൽ തന്നെ ഒരു പോലെയല്ല.പുരുഷന്റെ മുടിയുടെ ജീവിതകാലം മൂന്നു മുതൽ അഞ്ചുകൊല്ലം വരെയാണ്. എന്നാൽ സ്ത്രീകളിൽ ഇത് ഏഴുകൊല്ലം വരെയാണ്.

നിങ്ങളുടെ മുടിക്ക് യോജിക്കുന്ന തരത്തിലുള്ള ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ രൂപത്തെ പൂര്‍ണ്ണമായും മാറ്റാനും നിങ്ങളുടെ മുടിയിഴകള്‍ അവ അര്‍ഹിക്കുന്ന രീതിയില്‍ മനോഹരമാക്കുവാനും സഹായിക്കും. നിങ്ങള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഷാംപൂ മുടിക്ക് ഫലപ്രദമാണോ? അല്ലെങ്കില്‍ അത് മാറ്റി വേറൊന്ന് പരീക്ഷിച്ചു നോക്കേണ്ട സമയമായോ എന്ന് ആലോചിക്കുന്നുണ്ടോ? തെറ്റായ തരത്തിലുള്ള ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയിഴകള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂ നിങ്ങള്‍ക്കായി ഗുണകരമായി പ്രവര്‍ത്തിക്കുന്നില്ലെന്നും, അവ മാറ്റേണ്ട സമയമായി എന്നും സൂചിപ്പിക്കുന്ന അഞ്ച് അടയാളങ്ങള്‍ അറിയാം. മുടി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് തോന്നുന്നു, ശിരോചര്‍മ്മം ശരിക്കും വരണ്ടതായി തോന്നുന്നു, മുടിയുടെ നിറം വേഗത്തില്‍ മങ്ങുന്നു, മുടിയുടെ തിളക്കം കുറയുന്നു, നിര്‍വചിക്കാനാകാത്ത തരത്തിലുള്ള മുടിയുടെ പ്രത്യേക ഘടന, തുടങ്ങിയവയാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങള്‍.

നിങ്ങളുടെ മുടി വളരെയധികം പരുപരുത്തതായും, സ്റ്റൈലിംഗ് ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ടുള്ളതുമായി ശ്രദ്ധയില്‍പ്പെട്ടാല്‍, ഇത് നിങ്ങളുടെ ഷാംപൂ മുടിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല എന്നതിന്റെ അടയാളമാണ്. ഇത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം ആഗിരണം ചെയ്യാനുള്ള കഴിവുകളെ തടയുന്നു, അതുവഴി മുടിക്ക് പരുക്കനും പരുപരുത്തതുമായ രൂപം ഉണ്ടാകുവാനും കാരണമാകുന്നു.

Hair..
Hair..

അങ്ങിനെയുള്ളപ്പോള്‍ വേഗം ഷാംപൂ മാറ്റുക.മുടി കഴുകിയതിന് ശേഷം നിങ്ങളുടെ ശിരോചര്‍മ്മം ശരിക്കും വരണ്ടതും ഇറുകിയതും ചൊറിച്ചിലുള്ളതുമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂ നിങ്ങളുടെ ശിരോചര്‍മ്മത്തിന് പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് അര്‍ഥം. ക്രീം ഫോര്‍മുലയുള്ള സൗമ്യവും കൂടുതല്‍ ജലാംശം നല്‍കുന്നതുമായ ഉല്‍പ്പന്നത്തിലേക്ക് മാറുന്നതാണ് നല്ലത്.

നിങ്ങളുടെ മുടിക്ക് കൃത്രിമ നിറം കൊടുത്തിട്ടുണ്ടെങ്കില്‍, അതിന് യോജിക്കാത്ത ഷാമ്ബൂ ഉപയോഗിച്ച്‌ മുടി കഴുകുന്നത് കേശ സംരക്ഷണ രീതികളില്‍ ഏറ്റവും വലിയ തെറ്റാണ്. ഇത് നിങ്ങളുടെ മുടിയുടെ നിറം വളരെയധികം മങ്ങുവാന്‍ കാരണമാകുമെന്ന് മാത്രമല്ല നിങ്ങളുടെ മുടിയുടെ നിറം ചെമ്പനാക്കുകയും ചെയ്യും.പ്രകൃതിദത്ത എണ്ണകളുടെ ഫലമായിട്ടാണ് മുടി നന്നായി തിളങ്ങുന്നത്, അത് നിങ്ങളുടെ മുടിയിഴകള്‍ക്ക് ഒരു സംരക്ഷിത പാളി ഉണ്ടാക്കുന്നു. അതിനാല്‍ നിങ്ങളുടെ മുടി നിര്‍ജീവമാണെന്ന് തോന്നുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ഷാംപൂ വളരെ കഠിനമാണെന്നും ശിരോചര്‍മ്മത്തില്‍ നിന്ന് പ്രകൃതിദത്ത എണ്ണകള്‍ നീക്കം ചെയ്യുന്നുവെന്നും ആണ്. അതുകൊണ്ട് അത്തരം കഠിനമായ ഷാംപൂ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്തുക.

omag-shampoo
omag-shampoo

മുടി എത്ര നല്ലതോ ചീത്തയോ ആയി കാണപ്പെടുന്നു എന്നതിനെ, നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂ കൊണ്ട് മുടി കഴുകുന്നത് വളരെയധികം സ്വാധീനിക്കുന്നു. നിങ്ങള്‍ ശരിയായ തരത്തിലുള്ള ഷാംപൂ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഘടന നിലനില്‍ക്കുകയും, നിങ്ങളുടെ മുടിക്ക് ആരോഗ്യവും ഉള്ളും അനുഭവപ്പെടുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ മുടി എല്ലായ്പ്പോഴും വളരെ മങ്ങിയതായിട്ടോ, മുടിയുടെ ഉള്ള് കുറവും തിളക്കം നഷ്ടപ്പെട്ടതുമായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ ഷാംപൂ ഉടന്‍ തന്നെ മാറ്റേണ്ടതുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണിത്.