ചെടിച്ചട്ടികള്‍ എങ്ങനെ ആകര്‍ഷകമാകുന്ന രീതിയിൽ തയ്യാറാക്കാം!

0
562
port
port

ഭവനത്തിന് ഒരു അലങ്കാരമാണ് തന്നെയാണ് മുറ്റത്ത് പൂവിട്ടു നില്‍ക്കുന്ന പൂക്കളും ചെറിയ പൂന്തോട്ടവുമെല്ലാം.ഒട്ടുമിക്ക വീട്ടമ്മമാരും വീടിനു മുന്നിലായുള്ള സ്ഥലത്ത് പൂന്തോട്ടം നിര്‍മ്മിക്കാറുണ്ട്. എന്നാല്‍ പൂന്തോട്ടം തയ്യാറാക്കുന്നതിന് അനുസരിച്ചാണ് അതിന്റെ ഭംഗിയും. എങ്ങിനേയെങ്കിലും ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതില്‍ കാര്യമില്ല. അവ നന്നായി ചെടിച്ചിട്ടികളില്‍ തന്നെ നട്ടുപിടിപ്പിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തില്ലെങ്കില്‍ പൂന്തോട്ടത്തിന് അത്ര ഭംഗി ഉണ്ടാകുകയില്ല. പുറത്തു നിന്നും ചെടിച്ചട്ടികള്‍ വാങ്ങിക്കുന്നതിന് നല്ല വില കൊടുക്കേണ്ടി വരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പൂന്തോട്ടം തയ്യാറാക്കുന്നതു പോലെ തന്നെ ചെടിച്ചട്ടിയും വീട്ടമ്മമാര്‍ക്ക് എളുപ്പം വീട്ടില്‍ ഉണ്ടാക്കാവുന്നതാണ്.

chedichatti.house
chedichatti.house

അതിനാല്‍ ആദ്യം തന്നെ ഏതു ആകൃതിയിലാണ് നമുക്ക് ചെടിച്ചട്ടി കിട്ടേണ്ടത് അതേ ആകൃതിയിലുള്ള വിലകുറഞ്ഞ രണ്ട് പ്ലാസ്റ്റിക് ചെടിച്ചട്ടി വാങ്ങിയ്ക്കുക. ഒരെണ്ണം വലുതും മറ്റൊന്ന് അതിന്റെ ചെറുതും ആയിരിക്കണം. അതിനു ശേഷം പൂഴിയും സിമന്റും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. പൂഴിക്കു പകരം എം സാന്‍ഡ് ആയാലും കുഴപ്പമില്ല. ഇവ 3 : 1 അനുപാതത്തിലാണ് എടുക്കേണ്ടത്. ഇവ നന്നായി യോജിപ്പിച്ച ശേഷം വലിയ പ്ലാസ്റ്റിക് ചെടിച്ചട്ടിയെടുത്ത് അതിന്റെ ഉളളില്‍ കരിയോയിലോ അല്ലെങ്കില്‍ പാചകത്തിന് ഉപയോഗിച്ചു ബാക്കി വന്ന എണ്ണയോ എടുത്ത് വലിയ ചെടിച്ചട്ടിയുടെ ഉളളിലും ചെറിയ ചെടിച്ചട്ടിയുടെ പുറം ഭാഗത്തും നന്നായി പുരട്ടുക.

ch
ch

ശേഷം തറയില്‍ ഉറച്ചു നില്‍ക്കുന്നതായി വലിയ ചെടിച്ചട്ടിയുടെ അടിയില്‍ കട്ടിയില്‍ നന്നായി കോണ്‍ക്രീറ്റ് കൂട്ട് ഇട്ടു കൊടുക്കുക. പിന്നീട് അതിന്റെ ഉളളിലേയ്ക്ക് ചെറിയ ചട്ടി ഇറക്കിയ ശേഷം അതിനിടയില്‍ നന്നായി കോണ്‍ക്രീറ്റ് ഇടുക. മുഴുവനായി ഫില്‍ ചെയ്ത ശേഷം ഒരു ദിവസം കഴിഞ്ഞ് ചെറിയ ചട്ടി മെല്ലെ ഇളക്കിയെടുക്കുക. അതു കഴിഞ്ഞ് ചട്ടി കമഴ്ത്തി വെച്ച്‌ മെല്ലെ തട്ടി കൊടുത്താല്‍ അതേ ആകൃതിയില്‍ ചട്ടി നല്ല ഭംഗിയായി കിട്ടുകയും ചെയ്യും. ശേഷം നമുക്ക് ആവശ്യമുള്ള കളര്‍ പെയിന്റ് അടിച്ചു കൊടുക്കാവുന്നതാണ്.