രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേര്‍പിരിഞ്ഞു, സന്തോഷത്തിൽ പാർട്ടി നടത്തുമെന്ന് മനോജ്

0
693
manoj-rehana.new
manoj-rehana.new

ഒരുപാട് തവണ ആലോചിച്ചെടുത്ത തീരുമാനത്തിൽ ആക്ടിവിസ്റ്റും മോഡലുമായ രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മില്‍ വേര്‍പിരിഞ്ഞു. ഇന്ന് രാവിലെ ഇക്കാര്യം ഇരുവരും മറുനാടന്‍ മലയാളിയോട് സ്ഥിരീകരിച്ചു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. ഒടുവില്‍ ഇന്ന് വേര്‍പിരിയുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഫെയ്സ് ബുക്ക് പോസ്റ്റ് അല്‍പ്പ സമയത്തിനകം പോസ്റ്റ് ചെയ്യുമെന്ന് മനോജ് മറുനാടനോട് പറഞ്ഞു.അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു.

rehana-fathima
rehana-fathima

നിയമപരമായി വിവാഹം കഴിച്ചിട്ടിലാലത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍ പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും.സാധാരണ വീടുകളില്‍ ഇള്ള ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന തൊഴിച്ചാല്‍ മറ്റ് യാതൊരു പ്രശ്നങ്ങളും ഞങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നു. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി.