കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ ? എങ്കിൽ മാതാപിതാക്കൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

0
334
fam
fam

എല്ലാവരുടെയും ശരീരത്തിൽ രോഗവ്യാപനം തടയാനായി വിവിധ തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്.കോശങ്ങളുടെയും പ്രോട്ടീനുകളുടെയും സങ്കീർണ്ണമായ ഒരു ശൃംഖല ആണ് രോഗപ്രതിരോധ സംവിധാനം. ഇത് എല്ലാ അണുക്കളുടെയും (സൂക്ഷ്മാണു) രേഖ സൂക്ഷിക്കുന്നു. ശരീരത്തിനുള്ളിൽ ഇവ വീണ്ടും പ്രവേശിച്ചാൽ സൂക്ഷ്മാണുക്കളെ വേഗത്തിൽ തിരിച്ചറിയാനും നശിപ്പിക്കാനും കഴിയും.

child...
child…

രോഗപ്രതിരോധ ശേഷി എന്നത് ഏതൊരു മനുഷ്യനും വളരെ ആവശ്യമുള്ളതാണ്. എന്നാല്‍ കു‌ട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കില്‍ കുട്ടികള്‍ക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകും. അതിനാല്‍ രോഗപ്രതിരോധ ശേഷി ഓരോ പ്രായത്തിലുമുള്ള കുട്ടികളില്‍ അതിനനുസരിച്ച്‌ നല്‍കണം. നവജാത ശിശുക്കള്‍ക്ക് നിര്‍ബന്ധമായും മുലപ്പാല്‍ തന്നെ നല്‍കണം.പ്രസവശേഷം ഉണ്ടാകുന്ന ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം നവജാത ശിശുക്കളെ ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കും. അതിനാല്‍ ആദ്യത്തെ മുലപ്പാല്‍ കുഞ്ഞിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

രോഗാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മുലപ്പാലിലുള്ളതിനാല്‍ ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കണം.കാത്സ്യം ധാരാളമട‌ങ്ങിയ റാഗി ഒരു നേരമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. കുട്ടികള്‍ക്ക് നല്‍കുന്ന കുറുക്കില്‍ ബദാം നിലക്കടല കശുവണ്ടി തുടങ്ങിയവ പൊടിച്ചു ചേര്‍ക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ഓക്സിഡന്റുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. നാടന്‍ പഴവര്‍ഗങ്ങളും ഓറഞ്ച്, പപ്പായ, ആപ്പിള്‍, മാതളം ഇവയെല്ലാം നല്‍കാം. കൂടാതെ ദിവസവും നെല്ലിക്ക കഴിക്കാന്‍ നല്‍കുന്നതും ഗുണകരമാണ്.

child
child

വളരുന്ന കുട്ടികള്‍ക്ക് മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ നല്‍കാം. ഇതിലടങ്ങിയിരിക്കുന്ന എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളും ഓമേഗ ത്രീ ഫാറ്റി ആസിഡും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ആഹാരത്തില്‍ മത്സ്യം ഉള്‍പ്പെടുത്താം. കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള പ്രതിരോധ കുത്തിവയ്പുകള്‍ അതതു സമയത്തു നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഒപ്പം കൈകള്‍ സോപ്പിട്ടു കഴുകാന്‍ പരിശീലിപ്പിക്കണം.