അന്താരാഷ്ട്ര ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​ ഒ​മാ​ന്‍ ആ​ദ്യ​മാ​യി വേ​ദി​യാ​കു​ന്നു

0
359
international-mach

ഒ​മാ​ന്റെ ചരിത്രത്തിൽ ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്​​ട്ര ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ന്​  വേ​ദി​യാ​കു​ന്നു. ഒ​മാ​നി​ല്‍ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ കൗ​ണ്‍​സി​ലി​െന്‍റ (​െഎ.​സി.​സി) അം​ഗീ​കാ​രം ല​ഭി​ച്ചു. അ​മി​റാ​ത്തി​ലെ ഒ​മാ​ന്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​െന്‍റ ഒ​ന്നാം ന​മ്ബ​ര്‍ മൈ​താ​ന​ത്തി​നാ​ണ്​ െഎ.​സി.​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. അ​ഫ്​​ഗാ​നി​സ്താ​ന്‍ ത​ങ്ങ​ളു​ടെ ടെ​സ്​​റ്റ്, ഏ​ക​ദി​ന, ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​ള്ള ഹോം ​വേ​ദി​യാ​യി ഒ​മാ​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്​​തു.

oman
oman

ഈ  ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​ഫ്​​ഗാ​നി​സ്​​താ​ന്റെ  അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ ഒ​മാ​നി​ല്‍ തു​ട​ക്ക​മാ​കും. അ​യ​ര്‍​ല​ന്‍​ഡു​മാ​യു​ള്ള ഏ​ക​ദി​ന മ​ത്സ​രം ജ​നു​വ​രി 26, 29, 31 തീ​യ​തി​ക​ളി​ല്‍ അ​മി​റാ​ത്തി​ല്‍ ന​ട​ക്കും. ഫെ​ബ്രു​വ​രി​യി​ല്‍ അ​ഫ്​​ഗാ​നി​സ്​​താ​നും സിം​ബാ​ബ്​​വെ​യു​മാ​യു​ള്ള ടെ​സ്​​റ്റ്, ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ളും ഇ​വി​ടെ ന​ട​ക്കും. ര​ണ്ടു​ ടെ​സ്​​റ്റും മൂ​ന്ന്​ ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ളു​മാ​ണ്​ ഉ​ണ്ടാ​വു​ക. യു.​എ.​ഇ​യി​ലും ഇ​ന്ത്യ​യി​ലു​മാ​യി ന​ട​ത്താ​നി​രു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ്​ ഒ​മാ​നി​ലേ​ക്കു​ മാ​റ്റി​യ​ത്.

cricket-3
cricket-3

ഒ​മാ​ന്‍ ക്രി​ക്ക​റ്റി​നെ സം​ബ​ന്ധി​ച്ച്‌​ അ​ഭി​മാ​ന നി​മി​ഷ​മാ​ണ്​ ഇ​തെ​ന്ന്​ ഒ​മാ​ന്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മ​ധു ജ​സ്​​റാ​ണി പ​റ​ഞ്ഞു. യു.​എ.​ഇ​ക്കു​ പി​ന്നാ​ലെ ടെ​സ്​​റ്റ്, ഏ​ക​ദി​നം, ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ള രാ​ജ്യ​മാ​യി ഒ​മാ​ന്‍ മാ​റി. ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​നു​മു​മ്ബ്​ ഇ​വി​ട​ത്തെ സി​റ്റി​ങ്​ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ന്​ പ​ദ്ധ​തി​യു​ണ്ട്.