മലബാര്‍ ദേവസ്വം ബോര്‍ഡിന് നല്ലൊരു ഭാവി ലക്ഷ്യമിട്ട് മൂന്നംഗ സമിതി നല്കിയ പഠന റിപ്പോർട്ട് മൂന്നര വര്‍ഷമായി ഫയലില്‍ ഉറങ്ങുന്നു. സമിതിയുടെ ശിപാര്‍ശകള്‍ പഠിച്ച് നിയമസഭയില്‍ മലബാര്‍ ദേവസ്വം ബില്‍ അവതരിപ്പിക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രെന്റ ഉറപ്പും പാഴ്വാക്കായി. ഈ സര്‍ക്കാറിന്റെ കാലത്തെ അവസാന നിയമസഭ സമ്മേളനത്തിലും ബില്‍ അവതരിപ്പിക്കാനായില്ല.അഡ്വ. കെ. ഗോപാലകൃഷ്ണന്, സി. മോഹനന്, അഡ്വ. എ. വേണുഗോപാലന്‍ എന്നിവരടങ്ങിയ സമിതിയായിരുന്നു 2017 സെപ്റ്റംബറില്‍ ആറു മാസത്തെ പഠനത്തിനുശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് റിപ്പോര്‍ട്ട് കൈമാറിയത്. പിന്നീട് നിയമപരിഷ്കാര കമീഷന് ഇത് കരട് നിയമത്തിെന്റ രൂപത്തിലാക്കി.
നിയമവകുപ്പും ധനകാര്യ വകുപ്പും അംഗീകരിച്ച ശേഷമാണ് ബില്‍ നിയമസഭയിലെത്തേണ്ടത്. ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്. ക്ഷേത്രങ്ങളിലെ പാരമ്പര്യ-പാരമ്പര്യേതര ട്രസ്റ്റിമാരുടെ അധികാരങ്ങള്‍ നിയന്ത്രിക്കണെമന്നും സര്‍ക്കാര്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തിരുന്നു.ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട അധികാരം മാത്രം ട്രസ്റ്റിമാരില്‍ നിലനിര്‍ത്തിയാല്‍ മതിയെന്നുമുണ്ട്. സമിതിയുടെ മുഴുവന്‍ നിര്‍ദേശങ്ങളും പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ബില്ല് യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനം പിന്നീട് മന്ദഗതിയിലായി.
1951ല്‍, കേരളപ്പിറവിക്കുമുൻപ് നിലവില്‍ വന്ന തമിഴ്നാട് ആക്ട് പ്രകാരമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിെന്റ പ്രവര്‍ത്തനം. മലബാര്‍ പ്രദേശം മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായതിനാലാണ് തമിഴ്നാട്ടിലെ നിയമത്തിന് കീഴിലായത്. ഉദ്യോഗസ്ഥര്‍ക്കും ട്രസ്റ്റികള്‍ക്കും പ്രാധാന്യമുള്ള ഇൗ രീതി മാറ്റി ജനാധിപത്യ സംവിധാനം നടപ്പാക്കേണ്ടതുണ്ട്. ’51ലെ നിയമം സമഗ്രമായി ഭേദഗതി ചെയ്യണെമന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. മലപ്പുറത്തെ പന്തല്ലൂര്‍ ക്ഷേത്രത്തിെന്റ 600 ഏക്കര്‍ ഭൂമി േകാട്ടയത്തെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ കൈകളിലാണ്.
ഭൂമി തിരിച്ചു പിടിക്കാന്‍ കോടതി വിധിയുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല.ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്േഡാവ്മെന്റ്സ് ആക്ടിലെ 31ാം വകുപ്പില്‍ മാത്രം ഭേദഗതി വരുത്തിയാണ് 2008ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ബോര്‍ഡിന് മേല്നോട്ടക്കാരെന്റ പദവി മാത്രമേയുള്ളൂ. സമ്ബൂര്‍ണമായ അധികാരം േബാര്‍ഡിന് കൈമാറണമെന്നാണ് ആവശ്യം. അതേസമയം, ശമ്ബള പരിഷ്കരണവും ശമ്ബള കുടിശ്ശിക തീര്ക്കലുമടക്കമുള്ള സാന്ത്വന നടപടികള്‍ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്. മുരളി പ്രഖ്യാപിച്ചിട്ടുണ്ട്.