തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ഇങ്ങനെയാണോ ?

0
297
Voting...
Voting...

വ്യത്യസ്തമായ  ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരിക്കും ഈ പ്രാവിശ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടത്തുക.ത്രിതല  പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും സിംഗിള്‍ യൂനിറ്റും ഇ വി എമ്മുകളാണ് ഉപയോഗിക്കുക.ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റില്‍ വെള്ളയും ബ്ലോക്ക് പഞ്ചായത്തില്‍ പിങ്കും ജില്ലാ പഞ്ചായത്തില്‍ ഇളംനീലയും ലേബലാണ് പതിച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താന്‍ സജ്ജമായ ബാലറ്റ് യൂനിറ്റിന്റെ മുകളില്‍ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞിരിക്കും. ഒരാള്‍ മൂന്നു വോട്ടാണ് രേഖപ്പെടുത്തേണ്ടത്.

Election-2020
Election-2020

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ പരിശോധിക്കും. വോട്ടറുടെ കൈവിരലില്‍ മഷി അടയാളം പതിപ്പിക്കുകയും രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ ഇടുവിക്കുകയും ചെയ്യുക രണ്ടാം പോളിംഗ് ഓഫീസറാണ്. തുടര്‍ന്ന് ലഭിക്കുന്ന സ്ലിപ്പ് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റിന്റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസര്‍ക്ക് കൈമാറണം. തുടര്‍ന്ന് കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തി ഓഫീസര്‍ ബാലറ്റ് യൂനിറ്റ് വോട്ടിംഗിന് സജ്ജമാക്കും.

Electon
Electon

വോട്ട് ചെയ്തുകഴിഞ്ഞാല്‍ ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെ ചുവന്ന ലൈറ്റ് തെളിയുകയും ചെയ്യും. മൂന്നു ബാലറ്റ് യൂനിറ്റിലും വോട്ട് രേഖപ്പെടുത്തി കഴിയുമ്ബോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കുകയും വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാകുകയും ചെയ്യും. ഏതെങ്കിലും ഒരു തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലെങ്കില്‍ മറ്റുള്ളവ ചെയ്തശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിന്റെ എന്‍ഡ് (END) ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പൂര്‍ത്തിയാക്കാം. മൂന്നു തലത്തിലും വോട്ട് രേഖപ്പെടുത്തുന്നവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തരുത്.