സ്‌കൂളുകള്‍ തുറക്കാൻ തീരുമാനമായി, എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 17 മുതല്‍

0
322
School-Open
School-Open

കോവിഡ് മഹാമാരിയെ തുടർന്ന് നീണ്ട നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന  സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുത്തു.എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കും. മാര്‍ച്ച്‌ 17 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച്‌ 30 വരെയുള്ള ദിവസങ്ങളില്‍ പരീക്ഷ പൂര്‍ത്തിയാക്കണം.

School
School

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താം.ഒന്‍പത് മാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്.ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യത്തിലും പിന്നീടേ തീരുമാനിക്കൂ. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷയുണ്ടായിരിക്കും.

SSLC_Kerala
SSLC_Kerala

പരീക്ഷയ്‌ക്ക് തയ്യാറാകേണ്ടതിനാലാണ് ജനുവരി ആദ്യ വാരത്തില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നത്.ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ എല്ലാവര്‍ക്കും ഓള്‍പാസ് നല്‍കിയേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒന്‍പതാം ക്ലാസ് വരെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.