ദുബായ് നഗരത്തിന് ഇനി ഉ​ല്ലാ​സ​ത്തിന്റെ രാ​പ്പ​ക​ലു​ക​ള്‍, ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങി

0
344
Dubai.new
Dubai.new

ദുബായ് നഗരത്തിന് ഇനി ഉല്ലാസത്തിന്റെ രാവുകൾ. കോവിഡ് മഹാമാരിയെ തുടർന്ന് കൊ​ട്ടി​യ​ട​ച്ച വാ​തി​ലു​ക​ള്‍ ഓ​രോ​ന്നാ​യി തു​റ​ന്ന്, ആ​ഹ്ലാ​ദം നി​റ​ഞ്ഞ പു​തു​ലോ​ക​മൊ​രു​ക്കു​കയാണ് ദുബായ് നഗരം.നാ​ടും ന​ഗ​ര​വും ആ​ഘോ​ഷ​ത്താ​ല്‍ മു​ങ്ങു​ന്ന ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ലി​ന് (ഡി.​എ​സ്.​എ​ഫ്) ഗം​ഭീ​ര​മാ​യ തു​ട​ക്കം കു​റി​ച്ചു. എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്കി ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക​ത്തി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ഷോ​പ്പി​ങ് ഉ​ത്സ​വ​മാ​ണ് ദു​ബൈ ഫെ​സ്​​റ്റി​വ​ല്‍​സ് ആ​ന്‍​ഡ് റീ​ടെ​യ്ല്‍ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റ് (ഡി.​എ​ഫ്.​ആ​ര്‍.​ഇ) ന​ട​ത്തു​ന്ന ദു​ബൈ ഷോ​പ്പി​ങ് ഫെ​സ്​​റ്റി​വ​ല്‍. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളേ​റെ നി​റ​ച്ചു​വെ​ച്ച ദു​ബൈ ന​ഗ​രം ഇ​നി ഒ​രു​മാ​സ​ക്കാ​ലം നി​റ​ദീ​പ​ങ്ങ​ളി​ലേ​ക്കാ​ണ് മി​ഴി​തു​റ​ക്കു​ന്ന​ത്.

പ​തി​വി​നു വി​പ​രീ​ത​മാ​യി ഇ​ക്കു​റി ഇ​ത്തി​രി നേ​ര​ത്തേ ത​ന്നെ വി​രു​ന്നെ​ത്തി​യ ഷോ​പ്പി​ങ് മാ​മാ​ങ്ക​ത്തി​ന് ഇ​ന്ന​ലെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര നാ​ളു​ക​ളി​ലും ഇ​ര​ട്ടി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വ​ഴി​തു​റ​ക്കു​ന്ന ഡി.​എ​സ്.​എ​ഫ് 2021 ജ​നു​വ​രി 30 വ​രെ തു​ട​രും. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് വി​മു​ക്ത​മെ​ന്ന ദു​ബൈ അ​ഷ്വേ​ഡ് മു​ദ്ര ന​ല്‍​കി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഡി.​എ​സ്.​എ​ഫ്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഷോ​പ്പി​ങ് ഉ​ത്സ​വം ഇ​ത്ത​വ​ണ​യും ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡി.​എ​ഫ്.​ആ​ര്‍.​ഇ സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ല്‍ ഖാ​ജാ വ്യ​ക്ത​മാ​ക്കി. മാ​ളു​ക​ളി​ലും ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലും വി​നോ​ദ പ​രി​പാ​ടി​ക​ളും ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​ങ്ങ​ളും ന​ട​ക്കും. പു​തു വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​ണ്ടാ​വും.

Dubai Shopping Festival
Dubai Shopping Festival

കേ​വ​ലം ഷോ​പ്പി​ങ് അ​ല്ല, മ​റി​ച്ച്‌ വി​നോ​ദ​ങ്ങ​ളു​ടെ മേ​ള​യാ​ണ്​ ഡി.​എ​സ്.​എ​ഫ്. കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള വി​നോ​ദ​പ​രി​പാ​ടി​ക​ള്‍, ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി, ഇ​ന്‍​സ്​​റ്റ​ലേ​ഷ​ന്‍​സ്, സ്​​റ്റേ​ജ്​ ഷോ ​തു​ട​ങ്ങി​യ​വ ഉ​ണ്ടാ​വും. ഓ​ഫ​റു​ക​ളു​ടെ​യും സ​മ്മാ​ന​ങ്ങ​ളു​ടെ​യും പെ​രു​മ​ഴ​ക്കാ​ലം.​ കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ മ​ന്ദ​ത​യി​ലാ​യ വി​പ​ണി​ക്ക്​ ഡി.​എ​സ്.​എ​ഫ്​ ഉ​ണ​ര്‍​വേ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ല്‍. എ​ങ്കി​ലും, ആ​ഘോ​ഷ​ത്തി​ന്​ ഒ​രു കു​റ​വു​മു​ണ്ടാ​കി​ല്ല.

ബ്രാ​ന്‍​ഡ് ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ മു​ത​ല്‍ ത​ദ്ദേ​ശീ​യ നി​ര്‍​മി​തി വ​രെ​യു​ള്ള ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യ വി​ല​ക്കു​റ​വാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഡി.​എ​സ്.​എ​ഫ് ഉ​റ​പ്പു​ന​ല്‍​കു​ന്ന ആ​ദ്യ സ​മ്മാ​നം. ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള 3500ല്‍​പ​രം സ്ഥാ​പ​ന​ങ്ങ​ളി​ലും ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും വ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ഇൗ ​ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്. 3500 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 25 മു​ത​ല്‍ 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​പ്പം, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും കൂ​ടി​ച്ചേ​രു​മ്പോൾ  ത​ക​ര്‍​പ്പ​ന്‍ ഷോ​പ്പി​ങ് ത​ന്നെ ന​ട​ത്താ​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.

LF26-DEC-DSF
LF26-DEC-DSF

ല​ക്ഷ്വ​റി കാ​റു​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​ക​ള്‍​ക്കും അ​തി​ശ​യ ഷോ​പ്പി​ങ്ങി​നും അ​ര​ങ്ങൊ​രു​ക്കു​ന്ന ഡി.​എ​സ്.​എ​ഫ് വ​ലി​യ വി​ല​ക്കു​റ​വി​നൊ​പ്പം വമ്പൻ സ​മ്മാ​ന​ങ്ങ​ളു​മൊ​രു​ക്കു​ന്നു​ണ്ട്. ഇ​ന്‍​ഫി​നി​റ്റി മെ​ഗാ റാ​ഫി​ളി​ല്‍ 200 ദി​ര്‍​ഹം ടി​ക്ക​റ്റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ദി​വ​സ​വും ന​ട​ക്കും. 45 ഇ​ന്‍​ഫി​നി​റ്റി ക്യു.​എ​ക്സ് 60 കാ​റു​ക​ളാ​ണ് വി​ജ​യി​ക​ള്‍​ക്ക് ന​ല്‍​കു​ക. പ്ര​തി​ദി​നം ര​ണ്ടു​ല​ക്ഷം ദി​ര്‍​ഹ​വും സ​മ്മാ​ന​മു​ണ്ട്. ഇ​തി​നു​പു​റ​മെ സ​മാ​പ​ന ദി​വ​സ​ത്തി​ലെ വി​ജ​യി​ക്ക് കാ​റും അ​ഞ്ചു​ല​ക്ഷം ദി​ര്‍​ഹ​വു​മാ​ണ് സ​മ്മാ​നം.

25 കി​ലോ സ്വ​ര്‍​ണ​വും ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വ​ന്‍ നി​ര​യും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ന​റു​ക്കെ​ടു​പ്പി​ല്‍ ജേ​താ​ക്ക​ള്‍​ക്ക് ല​ഭി​ക്കും. ല​ക്ഷ​ക്ക​ണ​ക്കി​ന് ദി​ര്‍​ഹ​വും 45 നി​സാ​ന്‍ കാ​റു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന ഇ​ന്‍​ഫി​നി​റ്റി മെ​ഗാ റാ​ഫി​ള്‍ ടി​ക്ക​റ്റി​ന് 200 ദി​ര്‍​ഹ​മാ​ണ് വി​ല. ഇ​നോ​ക്, എ​പ്കോ എ​ന്നി​വ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത പെ​ട്രോ​ള്‍ ബ​ങ്കു​ക​ള്‍, സൂം ​സ്​​റ്റോ​ര്‍, മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാം. മാ​ത്ര​മ​ല്ല, ഗോ​ള്‍​ഡ് സൂ​ഖ്, ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 200 ദി​ര്‍​ഹം ചെ​ല​വ​ഴി​ക്കു​ന്ന​വ​ര്‍​ക്കും ഷോ​പ്പി​ങ് ഫെ​സ്​​റ്റി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ന്ന മാ​ളു​ക​ളി​ല്‍​നി​ന്നു​ള്ള 200 ദി​ര്‍​ഹ​മിെന്‍റ പ​ര്‍​ച്ചേ​സി​നും റാ​ഫി​ള്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും

Dubai-shopping-festival
Dubai-shopping-festival

ദു​ബൈ ഗോ​ള്‍​ഡ് ആ​ന്‍​ഡ്​ ജ്വ​ല്ല​റി ഗ്രൂ​പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ന്‍​ഡ് റാ​ഫി​ളി​ല്‍ 25 കി​ലോ സ്വ​ര്‍​ണ​മാ​ണ് സ​മ്മാ​നം. ദു​ബൈ​യി​ലു​ട​നീ​ള​മു​ള്ള 180 ഔ​ട്ട്​​ലെ​റ്റു​ക​ളി​ല്‍​നി​ന്ന് 500 ദി​ര്‍​ഹ​മി​ന് സ്വ​ര്‍​ണം, ഡ​യ​മ​ണ്ട്​​സ്, പേ​ള്‍, വാ​ച്ചു​ക​ള്‍ എ​ന്നി​വ പ​ര്‍​ച്ചേ​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്ക് റാ​ഫി​ളി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ള്‍​ക്ക് ആ​കെ 25 കി​ലോ സ്വ​ര്‍​ണ​മാ​ണ് സ​മ്മാ​ന​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. നാ​ലു​പേ​ര്‍​ക്ക് ഒാ​രോ കി​ലോ സ്വ​ര്‍​ണ​വും 12 പേ​ര്‍​ക്ക് മൂ​ന്നു കി​ലോ സ്വ​ര്‍​ണ​വും ല​ഭി​ക്കും. അ​വ​സാ​ന ദി​വ​സ​ത്തെ മെ​ഗാ സ​മ്മാ​ന​ത്തി​നു പു​റ​മെ​യാ​ണി​ത്.