ലാലയേട്ടന്റെ ജൈവ കൃഷി, അര ഏക്കറിൽ കൃഷിയിറക്കി വിളവെടുക്കാൻ ലാലേട്ടൻ.

0
443
lalettans
lalettans

അഭിനയത്തിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിക്കാൻ ഒരു കൃഷികാരന്റെ സന്തോഷത്തിന്റെ നാളുകൾ ആസ്വദിക്കുകയാണ് ലാലേട്ടൻ. എറണാകുളം എളമകരയിൽ ഉള്ള ലാലേട്ടന്റെ വീടിനോട് ചേർന്നുള്ള അര ഏക്കർ സ്ഥലത്താണ്കൃഷി ഇറക്കിയത്. നേരത്തെ തന്നെ ചെറിയ തോതിൽ കൃഷി ഉണ്ടായിരുന്നു എങ്കിലും ഈ ലോക്ക് ഡൗണ് കാലത്ത് ആണ് കൃഷി കാര്യമാക്കിയത്.

mohanlal
mohanlal

രണ്ട് മാസം മുമ്പ് ചെന്നൈയിൽ നിന്ന് വന്ന ശേഷം ലാലേട്ടൻ ഒരു പൂർണ സമയ കൃഷികാരനായി മാറി. വിഷമില്ലാത്ത പച്ചക്കറികളുടെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയ ലാലേട്ടൻ തന്റെ കൃഷി സ്ഥലത്തും ഉപയോഗിക്കുന്നത് ജൈവ വളം തന്നെ. എന്തായാലും ലാലേട്ടന്റെ ഈ കൃഷി സ്ഥലം ഏറെ വൈറലായി കഴിഞ്ഞു.

ഇനി ദൃശ്യം ടൂവിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് താരം. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.

land
land

മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വെച്ചിരുന്നു.