പ്രണയം അനന്തമാണ്, വിവാഹശേഷമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കാജൽ അഗർവാൾ

0
441
Kajal-Aggarwal-Goutham
Kajal-Aggarwal-Goutham

ഏഴ് വർഷത്തെ സുഹൃത്ത്‌ ബന്ധത്തിനും  മൂന്നു വർഷത്തെ പ്രണയത്തിനും ഒടുവിൽ  ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് നടി കാജൽ അഗർവാളും വ്യവസായിയുമായ ഗൗതം കിച്ച്ലുവും വിവാഹിതരായത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ വളരുകയും പരസ്പരം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു.

ഇരുവരുടേയും പ്രണയകഥയെക്കുറിച്ച് പലർക്കും അറിയില്ലായിരുന്നു എന്നതുകൊണ്ട് തന്നെ, വിവാഹ പ്രഖ്യാപനം അതിശയിപ്പിക്കുന്നതായിരുന്നു.പക്ഷേ, കാജലിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രണയകഥ വളരെ വ്യക്തമാണ്, കാരണം ഇരുവരും എപ്പോഴും ‘നല്ല സുഹൃത്തുക്കൾ’ ആയിരുന്നു.ഞങ്ങൾ തമ്മിലുള്ള ആ സംഭാഷണം അങ്ങേയറ്റം ഹൃദയംഗമവും വൈകാരികവുമായിരുന്നു.

Kajal Aggarwal.new
Kajal Aggarwal.new

അദ്ദേഹത്തിന്റെ വികാരങ്ങളെക്കുറിച്ചും എന്നോടൊപ്പം എങ്ങനെയുള്ള ഒരു ഭാവിയാണ് സ്വപ്നം കാണുന്നത് എന്നതിനെ കുറിച്ചും അദ്ദേഹം പ്രകടിപ്പിച്ച രീതി വളരെ ആധികാരികമായിരുന്നു; എന്റെ ജീവിതം ചെലവഴിക്കാൻ അതിനെക്കാൾ കൂടുതൽ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നു.ഇപ്പോൾ ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി പങ്കു വെക്കുകയാണ് കാജൽ അഗർവാൾ.