മലയാള സിനിമാ ലോകത്ത് കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും ഇഷ്ട താരം കൂടിയായ മഞ്ജു വാര്യർ.17ാം വയസിൽ മലയാള സിനിമയിലേക്ക് എത്തിയ മഞ്ജു 42 ലേക്ക് കടക്കുമ്പോൾ മലയാള സിനിമയിലെ പകരംവെക്കാനില്ലാത്ത ലേഡി സൂപ്പർ താരമായി മാറുകയാണ്.
20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി.1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.
കരിയറിലേയും വ്യക്തി ജീവിതത്തിലേയും പ്രതിസന്ധികളേയുമെല്ലാം ധൈര്യത്തോടെ നേരിടുകയായിരുന്നു താരം. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും താരം വിട്ടു നിന്നെങ്കിലും വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ച് വരവ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ഒരു മികച്ച നടിയായിട്ട് തന്നെയായിരുന്നു.
മഞ്ജു ഇനി അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് ശേഷമായി മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. ഇടവേളയെടുത്ത സമയത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുറേക്കാലം തിരക്കില്‍ ജീവിച്ചതിന് ശേഷം എങ്ങനെയാണ് വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയുന്നുവെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതില്‍ തനിക്ക് പ്രയാസമൊന്നും തോന്നിയിരുന്നില്ല. വെറുതെ ഇരിക്കുമ്പോഴും സന്തോഷിക്കാന്‍ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും മഞ്ജു പറയുന്നു.
വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശക്തമായ അവയെ നേരിടുകയായിരുന്നു മഞ്ജു വാര്യര്‍. താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഒരുവാക്ക് പോലും താരം സംസാരിക്കാറുമുണ്ടായിരുന്നില്ല. 14 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ജോലി ചെയ്യാന്‍ ജോലി ചെയ്യാന്‍ കഴിയാത്തതിന്റെ പേരില്‍ മനസ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു.