ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്റര്‍നാഷന്‍സ് നടത്തിയ സര്‍വേയില്‍ പശ്ചിമേഷ്യയില്‍ രണ്ടാം സ്ഥാനമാണ് മസ്കത്തിനുള്ളത്.പ്രവാസികൾ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന നഗരമാണ് മസ്കത്ത്.ആഗോള തലത്തില്‍ 14ാം സ്ഥാനവും മസ്കത്തിനുണ്ട്. നാല് ദശലക്ഷം അംഗങ്ങളുള്ള ഇന്റര്‍നേഷന്‍സ് കൂട്ടായ്മയുടെ ഇൗ വര്‍ഷത്തെ സിറ്റി റാങ്കിങ്ങില്‍ 15,000ത്തോളം വിദേശികളാണ് പ്രതികരിച്ചത്.
2020ലെ സിറ്റി റാങ്കിങ്ങില്‍ ഏഴ് ജി.സി.സി നഗരങ്ങളില്‍ നിന്നുള്ളവരാണ് പ്രതികരിച്ചത്. ഇതിന് പുറമെ കൈറോ, ഇസ്തംബൂള്‍ നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ പത്താം സ്ഥാനത്തുള്ള അബൂദബിയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ ഒന്നാമത്. ദോഹ (15ാം സ്ഥാനം), ദുബൈ (20ാം സ്ഥാനം), റിയാദ് (42), ജിദ്ദ (52), സാല്‍മിയ (66) എന്നിവയാണ് മസ്കത്തിന് പിന്നിലുള്ള നഗരങ്ങള്‍. മൊത്തം 66 നഗരങ്ങളാണ് പട്ടികയിലുള്ളത്.നഗരജീവിതത്തിെന്റ നിലവാരം, താമസിക്കുന്നതിനുള്ള ബുദ്ധിമുട്ട്, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.
താമസം, ധനകാര്യം എന്നീ വിഭാഗങ്ങളില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളാണ് മസ്കത്തിനുള്ളത്. സ്വദേശികളുടെ സൗഹൃദ മനോഭാവം എന്ന ഉപ വിഭാഗത്തില്‍ മസ്കത്ത് ആഗോള തലത്തില്‍ ഒന്നാമതെത്തി. സര്‍വേയില്‍ പെങ്കടുത്ത 82 ശതമാനം പേരും സ്വദേശികളുടെ സൗഹൃദ മനോഭാവത്തില്‍ സന്തോഷം രേഖപ്പെടുത്തി. ഇത് ആഗോള തലത്തില്‍ 68 ശതമാനമാണ്. 77 ശതമാനം പേരും സ്വന്തം വീട്ടിലെന്നപോലെയുള്ള താമസാനുഭവമാണ് മസ്കത്തില് നിന്ന് ലഭിച്ചതെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇത് ആഗോള തലത്തില്‍ 64 ശതമാനമാണ്.
അനുയോജ്യമായതും പോക്കറ്റിനിണങ്ങിയതുമായ താമസസ്ഥലം കണ്ടെത്താന്‍ മസ്കത്തില് എളുപ്പമാണെന്ന് യഥാക്രമം 76ഉം 53ഉം ശതമാനം പേര് അഭിപ്രായപ്പെട്ടു. ജീവിത ചെലവ് ഉയര്‍ന്നതായി കൂടുതല്‍ പേരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും 63 ശതമാനം ചെലവിന് ശേഷം നാടുകളിലേക്ക് അയക്കാന്‍ കഴിയുന്ന പണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. നാഗരിക തൊഴില്‍ ജീവിത സൂചിക എന്ന വിഭാഗത്തില്‍ മസ്കത്തിന് ആഗോള തലത്തില്‍ 53ാം സ്ഥാനമാണ് ഉള്ളത്. തൊഴില്‍ സുരക്ഷിതത്വം, പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പലരും ആശങ്ക രേഖപ്പെടുത്തി.