അർജൻറ്റിനയുടെ തുറുപ്പ് ചീട്ടാണ് ലയണൽ ആൻഡ്രെസ് മെസ്സി. 2005 ലെ ഫിഫാ വേൾഡ് യൂത്ത് ലീഗിൽ മെസ്സി ആയിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ഫൈനലിൽ നേടിയ 2 ഗോളുകളടക്കം ആകെ 6 ഗോളുകളാണ് ആ ചാമ്പ്യൻഷിപ്പിൽ അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനുശേഷം അദ്ദേഹം അർജൻറ്റിന ടീമിലെ സ്ഥിരം അംഗമായി. ഫിഫ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അർജന്റീനക്കാരനായി അദ്ദേഹം മാറി. 2007 ലെ കോപ്പ അമേരിക്ക രണ്ടാം സ്ഥാനക്കാരനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.
ബാഴ്സലോണയില്‍ പുതിയതായി എത്തിയ അമേരിക്കന്‍ താരം ഡെസ്റ്റ് മെസ്സിയാണ് ഈ ലോകത്തെ ഏറ്റവും മികച്ച താരം എന്ന് അഭിപ്രായപ്പെട്ടു. ബാഴ്സലോണയില്‍ മെസ്സി ഉണ്ട് എന്നത് ഈ ക്ലബിലേക്ക് വരുന്നതിന്റെ സന്തോഷം കൂട്ടുന്നു എന്ന് 19കാരനായ ഡെസ്റ്റ് പറയുന്നത്.
ഈ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളര്‍ ആണ് മെസ്സി എന്ന് ഡെസ്റ്റ് പറഞ്ഞു. മെസ്സിക്ക് ഒപ്പം കളിക്കുന്നത് സ്വപ്ന തുല്യമായിരിക്കും എന്നും ഡെസ്റ്റ് പറയുന്നു.മെസ്സിക്ക് ഒപ്പം കളിക്കാന്‍ വേണ്ടി തന്റെ പരമാവധി താന്‍ നല്‍കും. മെസ്സിക്ക് വേണ്ടി തന്റെ അവസാന ശ്വാസം വരെ നല്‍കും എന്നും ഡെസ്റ്റ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഡെസ്റ്റ് അയാക്സില്‍ നിന്ന് ബാഴ്സലോണയില്‍ എത്തിയത്.