നയന്‍താര ദേവീ വേഷത്തിലെത്തുന്ന ‘മൂക്കുത്തി അമ്മന്‍’, പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
552
Nayanthara.p
Nayanthara.p

മലയാളം,തെലുങ്കു,തമിഴ് പ്രേഷകർ ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ഗ്രാമർ നടിയാണ് നയൻ താര.നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തില്‍ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Mookuthi_amman.jp
Mookuthi_amman.jp

ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇ​ശാ​രി ഗ​ണേ​ഷാ​യി​രി​ക്കും ചി​ത്രം നി​ര്‍​മി​ക്കു​ക.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ആര്‍ ജെ ബാലാജി നായകനായി എത്തിയ എല്‍കെജി തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായിരുന്നു.

Mookuthiyamman
Mookuthiyamman

അതേസമയം, ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ നയന്‍താര വെജിറ്റേറിയനായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സിനിമയ്ക്കു വേണ്ടി നയന്‍താര വെജിറ്റേറിയനാകുന്നത് ആദ്യമായിട്ടല്ല. ‘രാമ രാജ്യം’ എന്ന ചിത്രത്തില്‍ സീതാ ദേവിയായി വേഷമിട്ടപ്പോഴും നയന്‍താര മാംസാഹാരം ഉപേക്ഷിക്കുകയും പാര്‍ട്ടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

Nayanthara
Nayanthara