കോവിഡും ടെസ്റ്റ് ചെയ്യാന്‍ പ്രെഗ്നന്‍സി ടെസ്റ്റർ പോലെ ഒരു ഉപകരണം കണ്ടുപിടിക്കുമോ ? പലരുടേയും സങ്കല്‍പ്പങ്ങള്‍ സത്യമാകുകയാണ്

0
396
Pregnancy-Test-kovid-19
Pregnancy-Test-kovid-19

ഗർഭമുണ്ടോ എന്നറിയാൻ ഏതാനും തുള്ളി മൂത്രം ടെസ്റ്റ് ചെയ്യാനുള്ള സ്ട്രിപ്പിൽ ഇറ്റിച്ച്, ആകാംക്ഷയോടെ, തെളിയുന്ന വരകളും നോക്കി നിന്ന നിമിഷങ്ങൾ നമ്മുടെ മിക്കവരുടേയും ജീവിതത്തിൽ ഉണ്ടാകും.അതേപോലെ  കോവിഡും ടെസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലോ? പലരുടേയും സങ്കല്‍പ്പങ്ങള്‍ ഇതാ സത്യമാകുകയാണ്. ടാറ്റയും CSIR-IGIBയും കൈ കോര്‍ത്ത് നടത്തിയ ഗവേഷണത്തിനൊടുവില്‍ ഇന്ത്യയില്‍ കോവിഡ് ടെസ്റ്റ് ചെയ്യാനായി പേപ്പര്‍ സ്ട്രിപ്പ് രീതി വികസിപ്പിച്ചെടുത്തുകയാണ്.

Pregnnacy Tester
Pregnnacy Tester

ടാറ്റയും CSIR -IGIB യും കൈ കോർത്ത് നടത്തിയ ഗവേഷണത്തിനൊടുവിൽ ഇന്ത്യയിൽ കോവിഡ് ടെസ്റ്റ് ചെയ്യാനായി പേപ്പർ സ്ട്രിപ്പ് രീതി വികസിപ്പിച്ചെടുത്തു. ഡ്രഗ് കൺട്രോളർ ജനറൽ ഇതിന്റെ വാണിജ്യ വിപണനത്തിന് അനുമതിയും നൽകി ഫെലുദാ&കോഡ് എന്നാണ് ഈ ടെസ്റ്റിന് നൽകിയിട്ടുള്ള പേര്. സത്യജിത് റായ് എഴുതിയ കുറ്റന്വേഷണ പരമ്പരയിലെ ഡിറ്റക്ടീവിന്റെ പേരാണിത്.

പക്ഷേ മൂത്രം പോര കേട്ടോ നേസൽ സ്വാബ് മുഖേന മൂക്കിൽ നിന്നുള്ള സ്രവം തന്നെ വേണം. അതുകൊണ്ട് പ്രഗ്നൻസി ടെസ്റ്റ് പോലെ അത്ര ലളിതമായി ഇത് വീട്ടിലൊന്നും ചെയ്യാൻ പറ്റില്ല. പി.സി.ആർ ടെസ്റ്റ് പോലെ തന്നെ കൃത്യതയും വിശ്വാസ്യതയും ഈ ടെസ്റ്റിനുണ്ട്.ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ ടെസ്റ്റിനെടുക്കൂ. വിലയും തുച്ഛമാണ്. അഞ്ഞൂറ് രൂപയിൽ താഴെ മാത്രം.

Faint-Line-On-Pregnancy-Test
Faint-Line-On-Pregnancy-Test

രണ്ട് നീല വരകൾ തെളിഞ്ഞാൽ പോസിറ്റീവും ഒരെണ്ണമാണെങ്കിൽ നെഗറ്റീവും പ്രത്യേക തരം ജീൻ എഡിറ്റിംഗ് സങ്കേതമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.CRISPR(Clustered regularly interspaced short palindromic repeats) എന്നാണ് ഇതിന്റെ പേര്. ഭാരതം വീണ്ടും ലോകത്തിന് വഴി കാണിക്കുന്നു.