ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിൽ രാമാല പൊലിസ് സ്റ്റേഷനിലെ എസ്.ഐ മുസ്ലിം മതത്തിൽപ്പെട്ട 46കാരനായ ഇന്‍തിസാര്‍ അലിയാണ് താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായത്. പിന്നീട് താടിവടിച്ച് തിരികെ ജോലിയില്‍ കയറി. താടി വടിച്ചതിനെ തുടര്‍ന്ന് ബാഗ്പത് പൊലിസ് സൂപ്രണ്ട് അഭിഷേക് സിങ് വീണ്ടും ജോലിയില്‍ നിയമിച്ചത്. താടിയില്ലാതെ ഹാജരാക്കിയ ശേഷമാണ് ഉത്തരവ് ലഭിച്ചത്.
മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പൊലീസിെന്റ ഡ്രസ്കോഡിെന്റ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെന്‍ഷന്. അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇന്‍തിസര്‍ അലി പറഞ്ഞിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി ഒരിക്കലും പ്രശ്നമായി മാറിയിരുന്നില്ലെന്നും സസ്പെന്‍ഷന് പിന്നാലെ അലി പറഞ്ഞിരുന്നു.
യു.പി പൊലീസിെന്റ ചട്ടമനുസരിച്ച് സിഖുകാര്‍ക്ക് ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും താടി നീട്ടി വളര്‍ത്തണമെങ്കില്‍ പൊലീസിെന്റ മുന്‍കൂര്‍ അനുമതി വാങ്ങണം. എസ്.ഐ ഡ്രസ്കോഡ് തെറ്റിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സസ്പെന്‍ഡ് ചെയ്തത്. അദ്ദേഹം തെറ്റ് തിരുത്തിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത് -ബാഗ്പാത് എസ്.പി അഭിഷേക് സിങ് പറഞ്ഞു.