അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിൽ പവന്‍ കല്യാണ്‍ അയ്യപ്പനാകുമ്പോൾ കോശി വെറും വില്ലന്‍ മാത്രമാകുമോ ?

0
414
Pavan..
Pavan..

ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിയൊരുക്കിയ ചിത്രം മികച്ച ചിത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയും.2020ല്‍ മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിന് കിട്ടിയ സ്വീകൃാര്യത കൊണ്ട് തന്നെ തെലുങ്കിലും തമിഴിലും ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു.

Pavan-Biju
Pavan-Biju

ഇപ്പോഴിതാ, അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാര്‍ത്തകളും ഉയരുന്നുണ്ട്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നത് പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ ആണ്. പവന്‍ കല്യാണ്‍ തിരക്കഥയില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോശിയുടെ കഥാപാത്രത്തെ ചുരുക്കി വെറും വില്ലനാക്കാനും തിരക്കഥയില്‍ മാറ്റം വരുത്തി ക്ലൈമാക്സ് തിരുത്തിയെഴുതാനും സംവിധായകന്‍ സാഗര്‍ചന്ദ്രയോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.

Ayyappanum Koshiyum
Ayyappanum Koshiyum

അങ്ങനെയെങ്കില്‍ അയ്യപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാകും നായകന്‍. കോശിയുടെ റോളിലേക്ക് നേരത്തേ നിരവധി താരങ്ങളെ പരിഗണിച്ചിരുന്നു. രവി തേജ, റാണ ദഗ്ഗുബാട്ടി, യുവതാരം നിതിന്‍ എന്നിവരുടെ പേരുകള്‍ ഒന്നിനുപിറകെ ഒന്നായി പറഞ്ഞുകേട്ടു. പക്ഷേ ഇതുവരെയും ഉറപ്പിച്ചിട്ടില്ല. സംവിധായകന്‍ സാഗര്‍ ചന്ദ്രയാണ് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുക. സംഭാഷണങ്ങള്‍ എഴുതുന്നത് സംവിധായകന്‍ ത്രിവിക്രം ആയിരിക്കും. സിതാര എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്ന