വോൾവോയുടെ അത്ഭുതപ്പെടുത്തുന്ന പുതിയ സുരക്ഷാ പരീക്ഷണങ്ങൾ

0
448
Volvo..new
Volvo..new

ആരെയും അംബരപ്പിക്കുന്ന പുതിയ സുരക്ഷാ പരീക്ഷണങ്ങളുമായി വാഹന നിര്‍മ്മാതാക്കളായ വോള്‍വോ.വാഹനത്തി​ന്‍റെ സുരക്ഷ മാത്രമല്ല,വോള്‍വോ പരീക്ഷിക്കുന്നത് അപകടം സംഭവിച്ചാല്‍ എങ്ങനെ യാത്രക്കാരെ രക്ഷിക്കാം എന്നതുകൂടിയാണ് .ഇതിനായി കോടികള്‍ വിലയുള്ള 10 പുതിയ കാറുകളാണ് കമ്പനി  പരീക്ഷണത്തിനായി ഉപയോ​ഗിച്ചത്.30 മീറ്റര്‍ ഉയരമുള്ള ക്രെയിനില്‍നിന്നും ഈ കാറുകളെ താഴേക്കിടുന്നതായിരുന്നു പരീക്ഷണം.

XC40, XC90, V90 എന്നിവയിലാണ് കമ്പനി പ​രീക്ഷണം നടത്തിയത്.സ്വീഡനിലെ ഗോഥെന്‍ബര്‍ഗില്‍ വോള്‍വോ കാര്‍ സുരക്ഷാ കേന്ദ്രത്തിലായിരുന്നു ഈ ക്രാഷ് പരിശോധന. ഓരോ വാഹനങ്ങളെയും നിരവധി തവണ​ താഴെയിട്ടായിരുന്നു പരീക്ഷണം. ആദ്യത്തെ വീഴ്​ചയില്‍ സംഭവിക്കുന്നത്​, ഒന്നിലേറെ തവണ വാഹനം ഇടിക്കു​മ്പോഴുള്ള മാറ്റങ്ങള്‍​ എന്നിവയെല്ലാം ഇവര്‍ പരിശോധിച്ചു.

Volvo-logo
Volvo-logo

പതിവ് ക്രാഷ് ടെസ്റ്റുകളില്‍ അനുകരിക്കാന്‍ കഴിയാത്ത ശക്തികളുടെ സ്വഭാവവും നാശനഷ്ടങ്ങളുടെ വ്യാപ്‍തിയും മനസിലാക്കാന്‍ എഞ്ചിനീയര്‍മാരെയും റെസ്ക്യൂ പ്രൊഫഷണലുകളെയും ഈ പരീക്ഷണം സഹായിക്കും എന്നാണ് കമ്ബനി പറയുന്നത്.ഏതൊരു അപകടത്തി​ന്‍റെയും ആദ്യ മണിക്കൂറാണ് ഏറ്റവും പ്രധാനം. ഗുരുതരമായി പരിക്കേറ്റയാളെ പെ​ട്ടെന്ന്​ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. തകര്‍ന്ന വാഹനത്തില്‍നിന്ന് അവരെ പുറത്തെടുക്കാന്‍ വൈകുന്നതനുസരിച്ച്‌​ അപകടത്തി​ന്‍റെ തീവ്രതയും വര്‍ധിക്കുന്നു.

Volvo grille new
Volvo grille new

ഇടിച്ചുതകര്‍ന്ന വാഹനത്തില്‍നിന്ന്​ ആളുകളെ എങ്ങനെ പെ​ട്ടെന്ന്​ പുറത്തെടുക്കാം എന്നതായിരുന്നു ഈ ഡ്രോപ്പ് ടെസ്റ്റിലൂടെ പരീക്ഷിച്ചതെന്നും കമ്ബനി പറയുന്നു. പഴയ കാറുകളില്‍ നിന്നും ഏറെ വ്യത്യസ്​തമാണ്​ ആധുനിക കാറുകളിലെ സാ​ങ്കേതിക വിദ്യകളെന്നും ഇവ അപകടത്തില്‍പ്പെടുമ്പോഴത്തെ  മാറ്റങ്ങള്‍ കൃത്യമായി അറിയാനാണ്​ ​പുതിയ കാറുകള്‍ തന്നെ ഉപയോഗിച്ചതെന്നും വോള്‍വോ വ്യക്തമാക്കി.വര്‍ഷങ്ങളായി സ്വീഡിഷ് രക്ഷാപ്രവര്‍ത്തകരുമായി സഹകരിച്ച്‌ കമ്പനി പ്രവര്‍ത്തിക്കുന്നതായും എല്ലാവര്‍ക്കും സുരക്ഷിതമായ ഗതാഗതം എന്നതാണ്​ ലക്ഷ്യമെന്നും വോള്‍വോ കാര്‍സ് ട്രാഫിക് ആക്‌സിഡന്‍റ്​ റിസര്‍ച്ച്‌ ടീമിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ ഹേക്കന്‍ ഗുസ്താഫ്‌സണ്‍ പറഞ്ഞു.