ഹോട്ടലിലെ പാർട്ടിക്കിടയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി

0
419
Acid-Crime.,,,
Acid-Crime.,,,

പ്രശസ്തമായ ഹോട്ടലിലെ പാർട്ടിക്കിടെ 22കാരിയെ മൂന്നുപേർ ചേർന്ന് ബലാത്സംഗത്തിനിരയാക്കിയതായി പരാതി.മുംബൈയിലെ അന്ധേരി- കുർല റോഡിലുള്ള ഹോട്ടലിൽ നവംബർ എട്ടിനാണ് സംഭവം ഉണ്ടായത്.ഏതാനും ദിവസങ്ങൾക്ക് ഞായറാഴ്ചയാണ് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്.

Crime
Crime

തന്നെയും മറ്റ് രണ്ട് സ്ത്രീകളെയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നുവെന്നും മറ്റെല്ലാവരും പോയപ്പോഴാണ് മൂന്ന് പ്രതികൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു.അവിനാശ് പങ്കേക്കർ (28), ശിശിർ (27), തേജസ് (25) എന്നിവരാണ് പ്രതികൾ. കഴിഞ്ഞയാഴ്ചയാണ് സെൻട്രൽ മുംബൈ നിവാസിയായ പങ്കേക്കർ വിവാഹനിശ്ചയ പാർട്ടിക്ക് യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചത്.

Acid Crime
Acid Crime

ഹോട്ടൽ സ്ഥിതിചെയ്യുന്ന സഹാർ പോലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.