ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയ പൊലീസ് ജീപ്പ് കണ്ടു പകച്ചുനിന്ന യുവാക്കൾക്ക് മുന്നിൽ സൂപ്പർ ബാറ്റ്സ്മാനായി എസ്ഐ

0
399
si cricket player

യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് പൊലീസ് ജീപ്പ് വന്നാൽ എന്തായിരിക്കും അവസ്ഥ. തീർച്ചയായും യുവാക്കൾ ഒന്നു പകച്ചുനിൽക്കും. എന്നാൽ എറണാകുളം കാലടിയിൽ നാടൻ ക്രിക്കറ്റ് കളിക്കിടെ എത്തിയ എസ്ഐ ബാറ്റ് കൈയിലേന്തി കളിയ്ക്കാൻ തുടങ്ങി. എസ്ഐയുടെ ബാറ്റിങ്ങ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കാലടി എസ്ഐ സ്റ്റെപ്റ്റോ ജോണാണ് ഈ വീഡിയോയിലെ താരം. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ച് യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടതും തുടർന്ന് എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് ചെന്നു. യുവാക്കൾ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്ഐ ബാറ്റ് കൈയിലെടുത്തപ്പോൾ അവരും ആവേശത്തിലായി. ബാറ്റിങ്ങും ബോളിങ്ങും ചെയ്തു യുവാക്കൾക്കൊപ്പം എസ്ഐ കുറെ നേരം അവരിലൊരാളായി മാറി.