ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ഈ സീസണിൽ റെയ്ന കളിക്കില്ല,

0
450
suresh-raina-new
suresh-raina-new

ഐ പി എൽ ഈ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ്ൽ ടീമിൽ  ഉൾപെട്ടെങ്കിലും ചില കാരണങ്ങളാൽ  നാട്ടിലേക്ക് പോകേണ്ടതായി വന്നു.സുരേഷ് റെയ്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലേക്ക് തിരിച്ചുവരില്ലെന്ന് ടീം സി.ഇ.ഓ കാശി വിശ്വനാഥന്‍.

SURESH RAINA
SURESH RAINA

നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് നേരത്തെ സുരേഷ് റെയ്ന യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. സുരേഷ് റെയ്നയുടെ തീരുമാനത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അംഗീകരിക്കുന്നുണ്ടെന്നും കാശി വിശ്വനാഥ് പറഞ്ഞു.

Raina
Raina

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു മത്സരം മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയിച്ചത്. എന്നാല്‍ ടീം ശക്തമായി തിരിച്ചുവരുമെന്നും ഇത് ഒരു മത്സരം ആണെന്നും നല്ല ദിവസവും ചീത്ത ദിവസവും ഉണ്ടാവുമെന്നും കാശി വിശ്വനാഥ് പറഞ്ഞു. കൂടാതെ കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഇല്ലാതിരുന്ന അമ്ബാട്ടി റായ്ഡു അടുത്ത മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്നും കാശി വിശ്വനാഥ് പറഞ്ഞു.