മയനദിക്ക് ശേഷം ടോവിനോ തോമസും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു!

0
345
Kane-Kane

വിജയ ചിത്രം മായനദിക് ശേഷം ടോവിനോയും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു.  ‘കാണെക്കാണെ’ എന്ന ചിത്രത്തിൽ ആണ് ഭാഗ്യ ജോഡികൾ വീണ്ടും ഒന്നിക്കാൻ പോകുന്നത്. നിരവധി പ്രത്യേകതകളോടെ കൂടിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ ഏതാണ് പോകുന്നത്. ചിത്രത്തിൽ നടന്‍ സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ കഥാപാത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്‌ട് കൂടിയാണിത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രന്‍ എഡിറ്ററായും സിനിമയില്‍ വര്‍ക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിന്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലര്‍ ആണെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. ബോബി-സഞ്ജയ് ടീമിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രം ‘മുംബൈ പോലീസ്’ ആയിരുന്നു. പൃഥിരാജ് -ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ചിത്രം വിജയമായിരുന്നു.

പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.