ആ സന്ദേശം അയച്ചത് ഞാൻ തന്നെ, ദീപിക കുറ്റം സമ്മതിച്ചതായി സൂചന!

0
404

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം ഒന്നിന് പിറകെ ഒന്നായി ആണ് ബോളിവുഡിൽ വിവാദങ്ങൾ ഉണ്ടാകുന്നത്. മയക്ക് മരുന്ന് കേസിൽ സുശാന്തിന്റെ കാമുകി റിയയെ ചോദ്യം ചെയ്തപ്പോൾ ബോളിവുഡിൽ മുൻപന്തിയിലുള്ള പല താരങ്ങളുടെയും പേര് റിയ പോലീസിനെ അറിയിച്ചു. ദീപിക പദുകോൺ, രാകുൽ പ്രീത്, സാറ അലി ഖാൻ, ശ്രദ്ധ കപൂർ തുടങ്ങിയ നായികമാരുടെ പേരാണ് റിയ പറഞ്ഞത്. ഇതിനെ തുടർന്ന് ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്തു. ലഹരിമരുന്ന് ആവിശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ എന്ന പേരിൽ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചിരുന്നു.

ചോദ്യം ചെയ്യൽ നടന്നു വരുന്ന ഈ സാഹചര്യത്തിൽ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിലാണ് ദീപികയുടെ നിര്‍ണായക മൊഴിയെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. ദീപികയും കരീഷ്മയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞദിവസം എന്‍സിബി വീണ്ടെടുത്തിരുന്നു.

കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്‌സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനായി രാവിലെ 9. 45 ഓടെ എന്‍സിബി ഓഫീസിലെത്തിയ ദീപികയെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. 2017 ഒക്ടോബറില്‍ ആണ് ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക വാട്‌സ് ആപ്പ് ചാറ്റ് നടത്തിയത്. ഇതിന്റെ വിശദ വിവരങ്ങൾ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ദീപികയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.