ഇന്ത്യന്‍ വിപണികളിൽ തരംഗമാകാൻ റെഡ്മി 9 പവര്‍ സ്മാര്‍ട്ട്ഫോണ്‍

0
388
Redmi-9
Redmi-9

നവംബർ മാസം ഷവോമി ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 9 4ജി ഫോണാണ് റീബാഡ്ജ്‌ ചെയ്ത് റെഡ്മി 9 പവറായി ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിപണികളിൽ വലിയ ഒരു മാറ്റം  റെഡ്മി 9 പവര്‍ സ്മാര്‍ട്ട്ഫോണ്‍ കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെഡ്മി നോട്ട് 9 4ജി സ്മാര്‍ട്ട്ഫോണില്‍ നിന്നും ഡിസൈനിലും ക്യാമറ സെറ്റപ്പിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടാണ് റെഡ്മി 9 പവര്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും സമാനമായ ബ്ലൂപ്രിന്റാണ് ഇരു ഡിവൈസുകള്‍ക്കും ഉള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Redmi 9
Redmi 9

റെഡ്മി നോട്ട് 9 പവര്‍ സ്മാര്‍ട്ട്ഫോണ്‍ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ട് വേരിയന്റുകളിലും 4 ജിബി റാമാണ് ഉള്ളത്. 64 ജിബി സ്റ്റോറേജും 4 ജിബി റാമും ഉള്ള റെഡ്മി 9 പവര്‍ സ്മാര്‍ട്ട്ഫോണിന് 10,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജും 4 ജിബി റാമുമുള്ള മോഡലിന് 11,999 രൂപയാണ് വില. ഷവോമിയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെയം എംഐ.കോം, ആമസോണ്‍.ഇന്‍ എന്നിവയിലൂടെയും സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാം. മൈറ്റ്ലി ബ്ലാക്ക്, ഫിയറി റെഡ്, ഇലക്‌ട്രിക് ഗ്രീന്‍, ബ്ലേസിംഗ് ബ്ലൂ എന്നീ നാല് നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.