വീണ്ടും ബോളിവുഡിലെ താരമാകാൻ റോഷൻ മാത്യു

0
507
Roshan-Mathew.image...
Roshan-Mathew.image...

മലയാള യുവനടന്മാരില്‍ ശ്രദ്ധേയനായ താരമാണ് ‌റോഷന്‍മാത്യു.കോളേജ് ജീവിതം ആസ്പദമാക്കിയ ആനനന്ദംമെന്ന ചിത്രത്തിൽ  റോഷന്‍ അവതരിപ്പിച്ച ഗൗതം മേനോന്‍ എന്ന കഥാപാത്രം ഏറെ മികച്ചതായിരുന്നു. തുടര്‍ന്ന്‌ അടി കപ്യാരെ കൂട്ടമണി, ആട്, പുതിയ നിയമം, മാച്ച്‌ ബോക്‌സ്,  കടം കഥ, ചാര്‍ലീസ് എയ്ഞ്ചല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.  കൂടെ, തൊട്ടപ്പന്‍,മൂത്തോന്‍.എന്നീ  ചിത്രങ്ങളിൽ തന്റെതായ അഭിനയമികവ് പുലർത്തി മലയാളീ  പ്രേഷകരുടെ മനസ്സിൽ ഇടം നേടി.

Roshan Mathew.image...
Roshan Mathew.image…

ബോളിവുഡില്‍ വീണ്ടും ചുവടുറപ്പിച്ച് റോഷന്‍ മാത്യു. ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്സ് എന്ന ചിത്രത്തിലൂടെയാണ് റോഷൻ വീണ്ടും ബോളിവുഡില്‍ അഭിനയിക്കുന്നത്.2021 ജനുവരിയിലാണ് ചിത്രീകരണം ആരംഭിക്കുക.

ആലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റോഷന്റെ പ്രകടനം പ്രശംസ നേടിയെടുത്തിരുന്നു.

Roshan Mathew
Roshan Mathew

കോവിഡ്​ ലോക്ക് ഡൗണ്‍ സമയത്ത്​ റോഷന്‍ മാത്യു നായകനായ രണ്ട്​ ചിത്രങ്ങളാണ്​ ഒടിടി റിലീസായി എത്തിയത്​. ചോക്ക്​ഡ്​ നെറ്റ്​ഫ്ലിക്​സ്​ പ്രിമിയറായി എത്തി മികച്ച അഭിപ്രായം നേടിയപ്പോൾ, ഫഹദ്​ ഫാസിലിനൊപ്പം വേഷമിട്ട ‘സീ യു സൂൺ’ ആമസോൺ പ്രൈം റിലീസായിരുന്നു. ഇപ്പോൾ സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം.