സിനിമാ താരം അനുശ്രീ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ?

0
445
Anusree.image.jp
Anusree.image.jp

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. മിനിസ്ക്രീനിലൂടെ വന്ന് സിനിമയില്‍ വിജയക്കൊടി നാട്ടിയ താരം. തനി നാടനായും ബോള്‍ഡ് ആയുമെല്ലാം അഭിനയമികവ് പുലർത്തിയ താരമാണ്.അധികം താരജാഡയില്ലാതെ ഉയർന്നവന്ന  നടിയാണ് അനുശ്രീ.സിനിമകളിൽ നാട്ടിൻ പുറത്തുകാരിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

Anusree.image.new
Anusree.image.new

നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന അനുശ്രീ ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിനെപ്പറ്റി ആരാധകര്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ മറുപടി നല്‍കുകയാണ് താരം.ഈ വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേട്ടല്ലോ’ എന്ന ചോദ്യത്തിന് ‘ഞാനും കേട്ടു’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി. നാട്ടില്‍ നടന്ന ശോഭയാത്രയില്‍ അനുശ്രീ ഭാരതാംബയായി പങ്കെടുത്തതിന്റെ ചിത്രങ്ങളൊക്കെ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Anusree
Anusree

അതുകൊണ്ടൊക്കെ തന്നെ അനുശ്രീയ്ക്ക് നാട്ടുകാര്‍ക്കിടയില്‍ ഒരു പവറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണോ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അനുശ്രീ മത്സരിക്കുന്നുണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചതെന്നും സംശയമുണ്ട്.സിനിമാ നടി അല്ലെങ്കില്‍ മറ്റ് എന്താകുമായിരുന്നു എന്ന ചോദ്യത്തിന് താന്‍ സൂപ്പര്‍ മാര്‍ക്കറ്റ് സെയില്‍സ് ഗേള്‍ ആയി ജോലി നോക്കും എന്നായിരുന്നു അനുശ്രീ മറുപടിയായി നൽകിയത്