കുട്ടികളോടൊപ്പം ഔട്ടിങ് മനോഹരമാക്കി സംവൃത സുനിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

0
365
Samvritha-Sunil.Photos
Samvritha-Sunil.Photos

പൃഥിരാജ് നായകനായ നന്ദനം ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി  സിനിമയിലേക്ക് ക്ഷണം ലഭിക്കുന്നത്.അന്ന് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും  ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി  സംവൃത സുനിൽ മാറി.

Samvritha Sunil.jmage.new
Samvritha Sunil.jmage.new

മുല്ലമൊട്ട്  പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി.വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. കുടുംബ ജീവിതം ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് സംവൃത അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തത്.

Samvritha Sunil
Samvritha Sunil

വിവാഹശേഷം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന താരം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരം തൻ്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിടുന്നത്. ശരത് കാല ഭംഗി ആസ്വദിക്കുന്ന സംവൃതയെയാണ് ചിത്രത്തിൽ കാണുന്നത്..സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന നടിയുടെ ചിത്രം വൈറലായിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് കമന്റുമായെത്തുന്നത്.