ടിക് ടോക്കിലൂടെയും മോഡലിങ്ങിലൂടെയും പ്രശസ്തയായ ഡോക്‌ടർ ഷിനു ശ്യാമളന്‍ ഇനി അഭിനയലോകത്തിലേക്ക്

0
305
Swpana-Sundari..
Swpana-Sundari..

ഡോക്ടര്‍മാരുടെ സേവനങ്ങളെ എല്ലാവരും  ആദരവോടെ കാണുന്നത്. പ്രത്യേകിച്ചും മഹാമാരിക്കാലത്ത് സേവനപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍.കംപ്ലീറ്റ് പച്ചയായ മനുഷന്മാരാണ് ഈ ഡോക്ടര്‍മാര്‍. ഒരു ജോലി ചെയ്യുന്നു എന്നതാണ് സത്യം. ഏതൊരു പ്രധാന ജോലിയെപോലെയും അറിവ്, കഴിവ്, ആത്മാര്‍ത്ഥത പിന്നെ മനഃസാക്ഷി.

Dr Shinu
Dr Shinu

അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും ഡോക്ടറും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ വെളളിത്തിരയിലേക്ക് . ‘സ്വപ്നസുന്ദരി’ എന്ന സിനിമയിലൂടെ നായികയായാണ് അരങ്ങേറ്റം.കൂടാതെ പ്രണയത്തിനും ആക്‌ഷനും പ്രാധാന്യമുള്ള ചിത്രം കെ.ജെ ഫിലിപ്പാണ് സംവിധാനം ചെയ്യുന്നത്.

Dr Shinu Shyamalan
Dr Shinu Shyamalan

സിനിമയില്‍ നായികമാരില്‍ ഒരാളായി ‘ജമന്തി’ എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി. ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാമുമാണ്