യുവമനസ്സുകളെ കോരിത്തരിപ്പിച്ച സില്‍ക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നു, ‘അവള്‍ അപ്പടിതാന്‍’

0
497
silk-smitha
silk-smitha

1979ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെ ആണ് പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തുന്നത് . പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തന്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്.

Silk smitha new
Silk smitha new

സബാഷ്’ എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. ബോക്സോഫീസിൽ കാര്യമായ ചലനങ്ങളൊന്നും അതിന് സൃഷ്ടിക്കാനായില്ല.        അവസാനമായി വന്ന ഓഫറുകളിലെ മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായിരുന്നു. ഒരു യുവസംവിധായകൻ സ്മിതയേ വിവാഹം കഴിക്കാമെന്ന് വാക്കുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് വാർത്തകളുണ്ട്. നെടുനാൾ കാത്തു സൂക്ഷിച്ച ഈ പ്രണയത്തിന്റെ തകർച്ചയും സ്മിതയേ നിരാശയുടെ പടുകുഴിയിലേക്കെത്തിച്ചു .

തെന്നിന്ത്യയെ ഇളക്കിമറിച്ച സില്‍ക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നു. കെ.എസ് മണികണ്‌ഠനാണ് ‘അവള്‍ അപ്പടിതാന്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യാ ബാലന്റെ ഹിറ്റ് ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചര്‍ സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമാണെന്ന് അവകാശപ്പെട്ടാണ് എത്തിയതെങ്കിലും കഥഗതി അങ്ങനെയായിരുന്നില്ല. തെന്നിന്ത്യയില്‍ ആദ്യമായാണ് സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം സിനിമയാകുന്നത്.

silk-smitha
silk-smitha

ഗായത്രി ഫിലിംസിന്റെ ബാനറില്‍ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആര്‍ട്‌സിന്റെ എച്ച്‌ മുരളിയും സംയുക്തമായാണ് ‘അവള്‍ അപ്പടിതാന്‍’ നിര്‍മ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച്‌ നവംബര്‍ ആദ്യ വാരത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠന്‍ അറിയിച്ചു.

Silk Smitha
Silk Smitha

സില്‍ക്ക് സ്‌മിതയുടെ ഹോട്ട്നെസിന് ഇന്നുവരെ സമാനതകളില്ല. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍, ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ശരിയായ വ്യക്തിയെ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്. ജീവിതത്തില്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയുടെ ജീവിതത്തെക്കുറിച്ച്‌ രസകരവും ആഴത്തിലുള്ളതുമായ വിശദാംശങ്ങള്‍ അവള്‍ അപ്പടിതനില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.