യു.പിയിൽ പൊലീസിനെ വിറപ്പിച്ച ആ പ്രതിമ ആരാണ് ?

0
569
Pratima-Mishra.
Pratima-Mishra.

20 വയസ് മാത്രമുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തോട് പ്രതികരിക്കാതെ എങ്ങനെയാണ് നിശബ്ദമായി ഇരിക്കാൻ സാധിക്കുന്നത്? മാധ്യമങ്ങളെ വിലക്കിയ യുപി പൊലീസിന്റെ തട്ടകത്തിലേക്ക് തല ഉയർത്തി തന്നെ കടന്ന് ചെന്ന് ചോദ്യങ്ങൾ ചോദിച്ച് വിറപ്പിച്ചു പ്രതിമ മിശ്ര എന്ന വനിതാ മാധ്യമപ്രവർത്തക.

Pratima Mishra.
Pratima Mishra.

ഉത്തർപ്രദേശിലെ ഹത്‌റാസ് രാജ്യശ്രദ്ധ പിടിച്ചുപറ്റിയത് അവിടെ അരങ്ങേറിയ ക്രൂരയുടെ ആഴം കൊണ്ടാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നുതും സംസാരിക്കുന്നതും പ്രതിമയെ കുറിച്ചാണ്. ആരാണ് ഈ പ്രതിമ മിശ്ര?

Pratima Mishra.new
Pratima Mishra.new

എബിപി ചാനലിലെ അവതാരകയും റിപ്പോർട്ടറുമാണ് പ്രതിമ മിശ്ര. മഹാരാഷ്ട്രയിലെ മുംബൈയിലാണ് പ്രതിമയുടെ ജനനം. 2012 മുതൽ പ്രതിമ എബിപി ചാനലിനൊപ്പമുണ്ട്. ഡൽഹിയിലെ മഹാരാജ അഗ്രസെൻ കോളജിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ പ്രതിമ 2009 ൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി ന്യൂസ് 18 ചാനലിൽ എത്തി.

Pratima Mishra.j
Pratima Mishra.j

അവിടെ നിന്നാണ് പ്രതിമ എബിപി ചാനലിൽ കറസ്‌പോൻഡന്റ് ആയി എത്തുന്നത്. രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, കായികം ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രതിമ കൈകാര്യം ചെയ്തു. വിവാദ വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണമെടുത്തു. ചില അഴിമതി കേസുകളും കശ്മീർ പ്രളയവും ഐപിഎല്ലും പ്രതിമയിലൂടെ പ്രേക്ഷകരിലെത്തി.