ജയറാം സ്വയം ഉപേക്ഷിച്ച സൂപ്പര്‍ ഹിറ്റ്‌ മലയാള സിനിമകൾ

0
603
Jayaram-new
Jayaram-new

മലയാളചലച്ചിത്രരംഗത്തെ  നായകനടൻന്മാരിൽ പ്രമുഖ താരമാണ് ജയറാം. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി.

Jayaram
Jayaram

പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ ജയറാം എന്ന നടനെ മലയാള സിനിമയില്‍ അവതരിപ്പിക്കുമ്പോൾ  പുതുമുഖ താരത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലതെയാണ് താരം ബിഗ്‌ സ്ക്രീനില്‍ പ്രേക്ഷകരുടെ പ്രിയ താരമായി ഇടം നേടിയത്. അത് കൊണ്ട് തന്നെ ജയറാം എന്ന നടനെ നായകനാക്കി സിനിമ ചെയ്യണമെന്ന് മറ്റു സംവിധായകരും അന്ന് മനസ്സില്‍ ആലോചിച്ചിരുന്നു.

Jayaram actor
Jayaram actor

സിദ്ധിഖ് – ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന സിനിമയില്‍ സായ് കുമാര്‍ ചെയ്ത നായക കഥാപാത്രമായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് ജയറാമിനെയായിരുന്നു. പക്ഷേ പുതുമുഖ സംവിധായര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്പര്യം കാണിക്കാതിരുന്ന ജയറാം ആ ഹിറ്റ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

jayaram. main
jayaram. main

ജയറാം ചെയ്യാതെ പോയ മറ്റൊരു ചിത്രമായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ മുഖ്യ കഥാപാത്രവും ജയറാം തന്നെയായിരുന്നു. പക്ഷേ ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകനില്‍ അധികം വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ സിനിമയും സ്വയം നഷ്ടപ്പെടുത്തുകയായിരുന്നു.