വളരെ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് നിയമം പാസാക്കി, കേന്ദ്രത്തിന് പിന്നാലെ കര്‍ണാടക

0
338
Modi..

ഇന്ത്യയിൽ  കാര്‍ഷിക നിയമത്തിനെതിരെ വളരെ ശക്തമായ പ്രതിഷേധതിനിടയിൽ   കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ വിവാദമായ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. നേരത്തെ ഭേദഗതികയെ എതിര്‍ത്തിരുന്നെങ്കിലും ജനതാദള്‍ സെക്കുലറിന്റെ 10 വോട്ടുകള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നിര്‍ണായകമായി.

BSY-With-Modi
BSY-With-Modi

എന്നാല്‍ കാര്‍ഷിക ഭൂമി വാങ്ങുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതാണ് ഭൂപരിഷ്‌കരണ നിയമം. വ്യവസായികള്‍ക്ക് (അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്ക്) കാര്‍ഷിക ഭൂമി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് ഭേദഗതി വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നത്. ഗ്രാമീണ സമ്ബദ് വ്യവസ്ഥയെ നശിപ്പിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

KA
KA

21 വോട്ടുകള്‍ക്കെതിരെ 37 വോട്ടുകള്‍ക്കായിരുന്നു നിയമസഭയില്‍ ബില്‍ പാസായത്. കോണ്‍ഗ്രസിലെ ഒമ്ബത് അംഗങ്ങള്‍ ഹാജരായിരുന്നില്ല. സെപ്റ്റംബറിലാണ് കര്‍ണാടക നിയമസഭ ഈ നിയമം പാസാക്കുന്നത്. കര്‍ഷകരെ അടിമകളായി നിര്‍ത്താനാണ് ബി.ജെ.പിയുടെ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ തങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച്‌ ബില്ലിനെ എതിര്‍ക്കുമെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നിയമസഭയില്‍ നിന്ന് വാക് ഔട്ട് നടത്തി അന്ന് പറഞ്ഞത്.