ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണം, ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാന്‍

0
396
rss-pak
rss-pak

ഭീകരസംഘടനയായ ആർ എസ് എസിനെ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍. യുഎന്നിന്റെ സുരക്ഷാ സമിതിക്കു മുന്നിലാണ് പാകിസ്ഥാന്റെ പ്രതിനിധി മുനീര്‍ അക്രം ആവശ്യം ഉന്നയിച്ചത്.’ഇന്ത്യയ്ക്ക് അകത്തും പുറത്തും ഭീഷണിയായി നിലകൊള്ളുന്ന ഭീകരസംഘടനയാണ് ആര്‍ എസ് എസ്. രാജ്യസുരക്ഷയ്ക്കും സമാധാനത്തിനും എപകടമുണ്ടാക്കുന്ന ആര്‍ എസ് എസിനെ നിരോധിക്കണം. ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയുടെ മാതൃ സംഘടനയാണ് ആര്‍‌എസ്‌എസ്. തീവ്രവാദ സംഘടനകളെപ്പോലെ തന്നെ ഇത്തരം സംഘടനകളെ കൂടി നിരോധിക്കണമെന്ന്’ അക്രം പറഞ്ഞു.

rss
rss

നേരത്തെ ആര്‍.എസ്.എസിനെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് അംബാസിഡര്‍ സംഘടനക്കെതിരെ തിരഞ്ഞത്. സംഘപരിവാറിന്റെ ആശയങ്ങള്‍ നാസികളില്‍ നിന്ന് പ്രേരിതമാണെന്ന് ഇമ്രാന്‍ ഖാന്‍ 2019ല്‍ ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ വംശീയനയങ്ങള്‍ ശ്രദ്ധിക്കണമെന്നും ലോകരാജ്യങ്ങളോട് ഇമ്രാന്‍ ഖാന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.ചൈനയുമായി ചേര്‍ന്ന് ഇന്ത്യയെ കടന്നാക്രമിക്കാന്‍ കിട്ടുന്ന ഒരവസരവും പാകിസ്ഥാന്‍ പാഴാക്കാറില്ല. ഭീകരവാദ കേന്ദ്രമായ പാകിസ്ഥാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയ്ക്കെതിരെ നികൃഷ്ഠമായ അജണ്ഡകള്‍ നടപ്പാക്കുകയാണ് പാകിസ്ഥാന്‍. അതിന്റെ ഭാഗമായിട്ടാണ് പുതിയ ആരോപണവും.