ഭാര്യ ഭര്‍ത്താവിനെ കോടാലിക്ക് വെട്ടി കൊലപ്പെടുത്തി, കൊച്ചു കുട്ടികളായ മക്കളെ കിണറ്റിലെറിഞ്ഞു

0
338
Crime.new
Crime.new

ഛത്തീസ്ഗഡിലെ ഗൗരേല പെന്ദ്ര മര്‍വാഹിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വളരെ ദയനീയമായ സംഭവം നടക്കുന്നത്.ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയശേഷം യുവതി മക്കളെയുമെടുത്ത് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.  ഭര്‍ത്താവിനെ കോടാലി കൊണ്ട് യുവതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

crime
crime

ഇതിന്റെ പേരില്‍ ഇവരുമായി യുവതി വഴക്കിടുക പതിവായിരുന്നു. അമ്മായി അമ്മ ഭ്രാന്തിയെന്ന് വിളിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.വിദ്യ പൈക്ര എന്ന യുവതിയാണ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ നാലുമണിയോടെ ഉറക്കമെഴുന്നേറ്റയുടന്‍ വിദ്യ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഭര്‍ത്താവിനെ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു.ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചയുടന്‍ നാലും രണ്ടരയും ഒരുവയസും പ്രായമായ പെണ്‍മക്കളെയുമെടുത്ത് യുവതി വീടിന് പുറത്തിറങ്ങി. പിന്നാലെ ഓരോരുത്തരായി കിണറ്റിലേക്ക് എറിഞ്ഞു. തുടര്‍ന്ന് യുവതിയും കിണറ്റിലേക്ക് ചാടി.

crime2
crime2

പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ യുവതിയെയും മൂന്ന് പെണ്‍മക്കളെയും രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റി. ഈ സമയം ചിലര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഭര്‍ത്താവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.നാലുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് മാറ്റി.