സംസ്ഥാന ദുരന്തമായി പക്ഷിപ്പനി, അതിര്‍ത്തികളിൽ ജാഗ്രതാ നിര്‍ദേശം

0
287
fever.bir
fever.bir

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുപ്പിച്ചു. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എം ദിലീപ് അറിയിച്ചു.സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും.

Fever..
Fever..

അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേര്‍പ്പെടുത്തി. തമിഴ്നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.താറാവുകളുടെ 8 സാംപിളുകള്‍ ഭോപ്പാലില്‍ പരിശോധിച്ചതില്‍ അഞ്ചെണ്ണത്തിലാണ് സ്ഥിരീകരിച്ചത്. താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.ആലപ്പുഴ കുട്ടന്‍ നാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H5N8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഇതേ തുടര്‍ന്നാണ് ഭോപ്പാല്‍ ലാബിലേക്ക് അയച്ച്‌ പരിശോധന നടത്തിയത്. എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ സ്ഥിരീകരിച്ചു.

fever
fever

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍ മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.