ഭർത്താവ് ഭാര്യയുടെ സുഹൃത്തിനെ കൊലപെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒരു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയശേഷമാണു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. കൃത്യം നടത്താനായി പ്രതികള്‍ ഉപയോഗിച്ച കത്തി കളമശേരി ഭാഗത്തുനിന്നുമാണു കണ്ടെടുത്തത്. കൃത്യത്തിനുശേഷം ഇതുവഴി രക്ഷപ്പെട്ട പ്രതികള്‍ കത്തി ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.തെളിവെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നു ഇന്നലെ വൈകുന്നേരമാണു പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
എറണാകുളം ഹോമിയോ ആശുപത്രി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശികളായ സുനീഷ് (30), അജീഷ് (35), മുളവുകാട് സ്വദേശി സുല്‍ഫി (36) ഇടുക്കി സ്വദേശി നിധിന് കുമാര്‍ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ഭര്‍ത്താവാണു ക്വട്ടേഷന്‍ നല്‍കിയത്. ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ യുവതിയും കുത്തേറ്റ പരാതിക്കാരനും ഒന്നിച്ചുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു യുവതിയുടെ ഭര്‍ത്താവ് 1.5 ലക്ഷം രൂപയ്ക്കാണു അജീഷിനു ക്വട്ടേഷന്‍ കൊടുത്തത്.