വഞ്ചിച്ച ഭർത്താവിനോട് ഭാര്യ പ്രതികരിച്ചത് ഇങ്ങനെ!

0
91
Family-Life
Family-Life

എല്ലാ ബന്ധങ്ങളും സ്വയം ഉണ്ടാകുകയാണ്. എന്നാല്‍ ദാമ്പത്യം സ്ഥാപിക്കപ്പെടുന്നതാണ്. മറ്റു ബന്ധങ്ങള്‍ സമയസന്ദര്‍ഭങ്ങള്‍ കൂടാതെ സാക്ഷികള്‍ കൂടാതെ ഉണ്ടാകുന്നതാണെങ്കില്‍ ദാമ്പത്യം സാക്ഷികളുടെ സാന്നിധ്യത്തില്‍ സമയ സന്ദര്‍ഭങ്ങള്‍ ക്രമീകരിച്ച് സ്ഥാപിക്കുന്നതാണ്. ദൈവം നേരിട്ട് സ്ഥാപിച്ച ഒരേയൊരു ബന്ധമാണ് ദാമ്പത്യം.പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്.

വർഷങ്ങൾ നീണ്ട സന്തോഷകരമായ ദാമ്പത്യം. പക്ഷെ ഏറെനാൾ കഴിഞ്ഞാണ് ഭർത്താവ് തന്നെ വഞ്ചിക്കുന്നു എന്ന വിവരം ഭാര്യ അറിഞ്ഞത്. താൻ സ്വപ്നത്തിൽ കണ്ട പങ്കാളിയെയാണ് ലഭിച്ചത് എന്ന വിശ്വാസത്തിൽ ജീവിച്ചിരുന്ന ഭാര്യയ്ക്ക് അത് വളരെ വലിയ മാനസികാഘാതമാണ് നൽകിയത്.ബിസിനെസ്സുകാരനായ ഭർത്താവിന് ഒട്ടേറെ സ്ത്രീകളുമായി അവിഹിതബന്ധമുണ്ടായിരുന്നു.

Lovers
Lovers

സംഭവം അറിഞ്ഞ ഭാര്യ ഭർത്താവിനോട് നേരിട്ട് ചോദിക്കുകയാണ് തുടക്കത്തിൽ ചെയ്തത്. എന്നാൽ അതിൽ നിന്നും അയാൾ ഒഴിഞ്ഞുമാറാതെ ചെയ്ത കാര്യം സമ്മതിക്കുകയായിരുന്നു. അതേസമയം ഈ വിവാഹ ബന്ധത്തിൽ നിന്നും ഒഴിയാതെ തന്നെ, അയാൾ തന്റെ ചെയ്തികൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.

ഭർത്താവിനോട് മാത്രം നീതിപുലർത്തി ജീവിച്ച ഇവർക്ക് ഭർത്താവിന്റെ സ്വഭാവം അറിഞ്ഞപ്പോഴുണ്ടായ തകർച്ച വളരെ വലുതായിരുന്നു. അയാളെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അയാൾ ചെയ്യുന്നതെന്തോ, അത് പിന്തുടരുക എന്നതായി ഭാര്യയുടെ നീക്കം. അവർ വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കാൻ ആരംഭിക്കുന്നത് അങ്ങനെയാണ്.

love
love

ഭർത്താവ് തന്നോടെങ്ങനെയാണോ, അതേ നിലയിൽ തന്നെ ഭാര്യയും പെരുമാറാൻ തുടങ്ങി. ലണ്ടനിലെ ഗ്വേനെത് ലീ എന്ന 47കാരിയാണ് ഈ കഥ വിവരിച്ചത്. റോബർട്ട് എന്ന ഇവരുടെ ഭർത്താവ് തുടങ്ങിവച്ച ശീലം പ്രതികാരമെന്നോണം ഭാര്യയും തുടരുകയായിരുന്നു. എണ്ണക്കമ്പനിയിലെ ഉയർന്ന തൊഴിൽ ചെയ്തിരുന്ന ഇയാൾക്ക് പോകുന്ന സ്ഥലങ്ങളിലെല്ലാം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു.

വിവാഹേതര ബന്ധങ്ങൾ അന്വേഷിച്ചിറങ്ങുന്ന പുരുഷന്മാർ അംഗങ്ങളായ ഡേറ്റിംഗ് സൈറ്റിലാണ് ഇവർ പരീക്ഷണം നടത്തിയത്. അവിടെ ഗ്വേയ്‌നെത്തിനെ കാത്തിരുന്നത് സ്വന്തം ഭർത്താവിന്റെ തന്നെ വ്യാജ പ്രൊഫൈലാണ്. അധികം വൈകാതെ അയാളെ പോലെ തന്നെ ബന്ധങ്ങൾ സ്ഥാപിക്കാൻ ഭാര്യയ്ക്കും സാധിച്ചു. 40 കാരനായ ഒരു വക്കീലുമായാണ് ഇവർ ആദ്യമായി ബന്ധം സ്ഥാപിക്കുന്നത്.

Hands
Hands

കേസിന്റെ കാര്യങ്ങൾക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങുന്ന വക്കീൽ ഹോട്ടൽ മുറികളിൽ ഇവരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം മടങ്ങുന്നതായിരുന്നു പതിവ്. അക്കൗണ്ടന്റ്, ടി.വി. എക്സ്ക്യൂട്ടീവ് എന്നിവർ ഉൾപ്പെടുന്ന നീണ്ട നിര തന്നെ പിന്നെയുണ്ടായി. ഒടുവിൽ ഭർത്താവിനോട് ഇവർ തന്റെ പുതിയ കൂട്ടുകെട്ടുകളെപ്പറ്റി പറയുകയും ചെയ്തു. അപ്പോഴേക്കും ഭർത്താവ് കാൻസർ ബാധിതനായി മാറിയിരുന്നു.

പത്ത് വർഷങ്ങൾക്ക് മുൻപ് ഗ്വേയ്‌നെത്തിന്റെ ഭർത്താവ് മരിച്ചു. എന്നാൽ കാലങ്ങൾക്കു മുൻപേ ആരംഭിച്ച പതിവ് തെറ്റിക്കാൻ ഗ്വേയ്‌നെത് തയാറായില്ല. ഭർത്താവിന്റെ മരണ ശേഷവും അവർ ആ ഡേറ്റിംഗ് സൈറ്റിൽ തുടരുകയും പുരുഷന്മാരുമായി ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഭൂരിപക്ഷം പുരുഷന്മാരെയും വിശ്വസിക്കാൻ കഴിയില്ല എന്ന് തന്റെ അനുഭവത്തിൽ നിന്നും ഗ്വേയ്‌നെത് പറയുന്നു. ഇതുവരെയായി നൂറോളം പുരുഷന്മാരുമായി ഇവർ കിടക്ക പങ്കിട്ട് കഴിഞ്ഞു