ഇനിയൊരു വിവാഹമോ ഓർമ്മിക്കാൻ കൂടി വയ്യ, തുറന്ന് പറഞ്ഞ് റിമി ടോമി

0
605
Rimi-Tomy.Wedding
Rimi-Tomy.Wedding

മലയാളത്തിന്റെ പ്രശസ്ത ഗായികയും അവതാരികയും നടിയുമാണ്‌ റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു ആദ്യമായി പാടിയ പിന്നണിഗാനം.

Rimi Tomy
Rimi Tomy

നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി.ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ റിമി ടോമി തന്റെ ജീവിതത്തെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ്.  കൂടാതെ വിവാഹമോചനം ആരുടെയും കുറ്റമല്ലെന്നും വീണ്ടുമൊരു വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും റിമി ടോമി , ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി.

Rimi Tomy.New
Rimi Tomy.New

കൂടാതെ നിലവില്‍ മറ്റൊരു വിവാഹത്തെ കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ല റിമി ടോമി വ്യക്തമാക്കി. റിമി ടോമിയും റോയ്സും തമ്മില്‍ വിവാഹിതരാകുന്നത് 2008- ലാണ്. തുടര്‍ന്ന് 2019-ലാണ് ഇരുവരുടെയും സമ്മതപ്രകാരം വിവാഹ മോചിതരായത്. ഫോട്ടോ ഷൂട്ടും ​ഗാനങ്ങളുമായി ജീവിതം മനോഹരമാക്കുകയാണ് റിമിയിപ്പോള്‍.