ഏറ്റവും സത്യസന്ധമായിട്ട് ചെയ്യണം, റിയലായിട്ട് തോന്നണം ആ കഥാപാത്രത്തെ അറിഞ്ഞും മനസിലാക്കിയും വേണം അഭിനയിക്കാൻ.”സിനിമ എന്ന മാദ്ധ്യമം എന്തു പവര്‍ഫുള്ളാണ്, ഇത്രയും ആള്ക്കാര് ഒരുമിച്ച് സിനിമ കാണുന്നു. കൊവിഡ് കാലത്തിനുശേഷം സിനിമാമേഖലയില്‍ പ്രത്യാശ പകരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാമുള്ള സന്തോഷംവളരെ വലുതാണ്.കൊവിഡ് നിരാശകളുടെ ലോകത്തേക്കാണ് പ്രതീക്ഷയുടെ വെളിച്ചവുമായി ’സീ യൂ സൂണ്‍” എന്ന മലയാളചിത്രം കടന്നുവരുന്നത്.
സ്ഥിരം സിനിമാസങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിയെഴുതിയ, മഹേഷ് നാരായണന് സംവിധാനം ചെയ്ത ചിത്രത്തിനുള്ള കൈയടികള്‍ ഇപ്പോഴും തുടരുകയാണ്. അനു സെബാസ്റ്റ്യന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ സ്വന്തമിടം നേടുകയാണ് നടി ദര്ശനാരാജേന്ദ്രന്. മായാനദി, വൈറസ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദര്‍ശനയ്ക്ക് ഈ സിനിമ നല്‍കുന്നത് പുതിയ അനുഭവമാണ്. ‘’ആമസോണില്‍ സിനിമ റിലീസായ രാത്രി മുതല്‍ എല്ലാവരും വിളിച്ചു. ഈ സിനിമയില്‍ അഭിനയിച്ചവര്‍ രാത്രി ആ സമയത്തിരുന്ന് സിനിമ കാണും, പക്ഷേ, അതല്ലാത്തവര്‍ കാത്തിരുന്ന് സിനിമ കാണുക, അന്നേരം തന്നെ അഭിപ്രായങ്ങള്‍ അറിയിക്കുക… അതെല്ലാം പുതിയ അനുഭവമായിരുന്നു. എനിക്കത് വളരെ സ്പെഷ്യലായിരുന്നു. അന്നു ഞാന്‍ കുറേ നേരം എല്ലാവരുമായും സംസാരിച്ചു. സിനിമ എന്ന മാദ്ധ്യമം എന്തു പവര്‍ഫുള്ളാണ്, ഇത്രയും ആള്ക്കാര് ഒരുമിച്ച് സിനിമ കാണുന്നു. കൊവിഡ് കാലത്തിനുശേഷം സിനിമാമേഖലയില്‍ പ്രത്യാശ പകരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കെല്ലാമുള്ള സന്തോഷംവളരെ വലുതാണ്.
‘സീ യൂ സൂണ്‍” സിനിമയുടെ കഥ കേട്ട് വളരെ ചെറിയ സമയത്തിനുള്ളില്‍ തന്നെ ഷൂട്ട് തുടങ്ങിയിരുന്നു. സിനിമയുടെ കഥ കേട്ട സമയത്തു തന്നെ ഇതേ അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്ന പെണ്‍കുട്ടിയുടെ ദുരനുഭവങ്ങള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ ഞങ്ങളെല്ലാവരും കണ്ടിരുന്നു. വലിയ അസ്വസ്ഥതയായിരുന്നു അത് കണ്ടപ്പോള്‍. സിനിമയുടെ ഷൂട്ടിംഗ്തുടങ്ങുന്നതിന് മുമ്ബ് ഇങ്ങനെയുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ച് കുറേ ആലോചിച്ചു. ആ കഥാപാത്രം സഞ്ചരിക്കുന്ന ഗ്രാഫ് മനസില്‍ ചിന്താരൂപത്തില്‍ തന്നെ ഉണ്ടായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നു. ഞാന്‍ ആലോചിച്ചതിനേക്കാള്‍ കൂടുതല്‍ മഹേഷേട്ടന് പറഞ്ഞു തരും. അതില്‍ നിന്നും ഞാന്‍ ആവശ്യമുള്ളത് എടുത്തിട്ടുണ്ട്.
എല്ലാവരുടെയും മനസില്‍ ഉണ്ടാകുമല്ലോ ഏറ്റവും നന്നായി അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍. അങ്ങനെ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാനുള്ള ഇടം തന്ന സിനിമയാണ്. അതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് നിന്നാണ് ഷൂട്ടിംഗ് നടത്തിയതെങ്കിലും വെവ്വേറെയാണ് ഓരോ ആള്‍ക്കാരെയും ചിത്രീകരിച്ചത്. ഒരു വീഡിയോ കോളില്‍ ഒരു കഥാപാത്രം സംസാരിക്കുന്നത് മുഴുവന്‍ ഷൂട്ട് ചെയ്യും. ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ റോഷനാണെങ്കിലും ഫഹദ് ആണെങ്കിലും മറുവശത്ത് അഭിനയിക്കും, പക്ഷേ, അത് ചിത്രീകരിക്കില്ല. അടുത്ത സീനില്‍ റോഷന് അഭിനയിക്കുമ്ബോള്‍ റോഷനെ മാത്രം ചിത്രീകരിക്കുകയും ഞാന്‍ ഷൂട്ട് ചെയ്യാതെ റെസ്പോണ്‍സ് കൊടുക്കുകയുമായിരുന്നു. സാധാരണയായി ഒരു വീഡിയോകോള്‍ ചെയ്യുമ്ബോള്‍ ഒരു യഥാര്‍ത്ഥ ലോകത്തെയാണ് നമ്മള്‍ക്ക് കണ്ടു പരിചയമുള്ളത്. ഇന്റര്‍നെറ്റ് ഒരു വലിയ സ്പേസാണ്. ആ സ്പേസില്‍ കുറച്ചു പെര്‍ഫോമന്‍സുകള്‍ വന്നാല്‍ പോലും ഒരു ചേര്‍ച്ചക്കുറവ് തോന്നാറുണ്ട്. ഏറ്റവും സത്യസന്ധമായിട്ട് ചെയ്യണം, റിയലായിട്ട് തോന്നണം ഇതായിരുന്നു ഞാന്‍ മനസില്‍ പറഞ്ഞുകൊണ്ടിരുന്നത്. എല്ലാവരും ചേര്‍ന്നതാണ് സിനിമ. അഭിനയത്തിന്റെ ഏതുതലത്തില്‍ നിന്നു നോക്കിയാല്‍ പോലും നല്‍കലും വാങ്ങലുമുണ്ട്. ഇത് നമുക്ക് അത്ര പരിചയമില്ലാത്ത മറ്റൊരു രീതിയാണ്. വേറൊരു ലോകമാണ്, മറ്റൊരു മെത്തേഡ് ആണെന്നും പറയാം.
തെറ്റു പറ്റി, തിരുത്തി മുന്നോട്ട് പോയി ആക്ഷന്‍, കട്ട് ഇല്ലാതെ ഫുള്‍ സീനുകളായാണ് നമ്മള് സിനിമ എടുത്തിരുന്നത്. ഒരു സീന്‍ എടുത്താല്‍ ഒരു ടേക്കില്‍ അതുമുഴുവന്‍ തീര്‍ക്കും. ആ ഒരു തുടര്‍ച്ച പുതിയൊരു രീതിയെ സ്വീകരിക്കാന്‍ എന്നെ പാകപ്പെടുത്തി എന്നു പറയാം. പാളിച്ചകളില്‍ നിന്നാണ് ഞങ്ങള്‍ പഠിച്ചത്. ഏതെങ്കിലും ഒരു രീതി വര്‍ക്ക് ആകുന്നില്ലെങ്കില്‍ അടുത്തത് നോക്കും, എല്ലാ ദിവസവും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കാന്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിന് എല്ലാവരും ഒന്നിച്ചിരുന്നത് ചര്‍ച്ചകള്‍ നടത്തും. ആ ഒരു സ്പേസ് ഞങ്ങള്‍ എല്ലാവര്ക്കുമിടയിലുണ്ടായിരുന്നു. അതുതന്നെയാണ് മുന്നോട്ടേക്ക് പോകാനുള്ള ധൈര്യമായതും. വൈകാരിക രംഗങ്ങള്‍, അല്ലാത്ത രംഗങ്ങള്‍ അങ്ങനെ അഭിനയിക്കുമ്ബോള്‍ എനിക്ക് വേര്‍തിരിവ് തോന്നിയിട്ടില്ല. എല്ലാ സീനുകളിലുമുള്ള ഗ്രാഫ് കൃത്യമാകണമെന്നാണ് ഞാന്‍ ചിന്തിച്ചത്. പല രംഗങ്ങളിലുമുള്ള കരച്ചിലുകള്‍ തന്നെ വേറെ വേറെയാണ്. ഇങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ കൂടുതലും ശ്രദ്ധിച്ചത്.