പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത് ഉമ്മന്‍ ചാണ്ടി ഏത് പദവിയില്‍ വന്നാലും താന്‍ സ്വാഗതം ചെയ്യുംമെന്നാണ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് നേട്ടമാണെന്നും യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ‘നോ എന്‍ട്രി’ വയ്ക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നു അദ്ദേഹം പറഞ്ഞു. എന്‍സിപിയുടെ വരവിനെ സ്വാഗതം ചെയ്ത മുരളീധരന്‍ പി.സി.ജോര്‍ജിനെയും പി.സി.തോമസിനെയും തള്ളിയതുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഹകരണത്തിനില്ലെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.